Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൻഡമാനിൽ 87 ഗ്രാമങ്ങളിൽ 4ജി സേവനം; എട്ട് ദ്വീപുകളിലേക്ക് കടലിനടിയിലൂടെ ഇന്റർനെറ്റ് പാത സ്ഥാപിക്കാൻ കേന്ദ്രം

text_fields
bookmark_border
ആൻഡമാനിൽ 87 ഗ്രാമങ്ങളിൽ 4ജി സേവനം; എട്ട് ദ്വീപുകളിലേക്ക് കടലിനടിയിലൂടെ ഇന്റർനെറ്റ് പാത സ്ഥാപിക്കാൻ കേന്ദ്രം
cancel
camera_alt

പ്രതീകാത്മക ചിത്രം

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വ്യാപിപ്പിക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. എട്ട് ദ്വീപുകളെ ബന്ധിപ്പിച്ച് കടലിനടിയിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനും നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത 87 ഗ്രാമങ്ങളിൽ 4ജി സേവനം എത്തിക്കാനുമാണ് നീക്കം. 174 ഗ്രാമങ്ങളിലേക്ക് ഫൈബർ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്ന ഭാരത്‌നെറ്റ് പദ്ധതിയും വേഗത്തിലാക്കും.

പോർട്ട് ആൾട്ടർനേറ്റിവ് നെറ്റ്‌വർക്ക് ഫോർ ഐലൻഡ്‌സ് (പാനി) എന്ന പദ്ധതിയുടെ ഭാഗമായി ദിഗ്ലിപൂർ, മായാബന്ദർ, ഷഹീദ് ദ്വീപ്, ചൗറ, ടെറേസ, കച്ചൽ, നാൻകൗറി, ലിറ്റിൽ നിക്കോബാർ എന്നീ ദ്വീപുകളെയാണ് കടലിനടിയിലെ കേബിൾ ശൃംഖലയുമായി ബന്ധിപ്പിക്കുക. ഒഡീഷയിലെ പുരിയിൽ നിന്ന് ആരംഭിക്കുന്ന ശൃംഖല നിലവിലുള്ള ചെന്നൈ–ആൻഡമാൻ നിക്കോബാർ (കാനി) കേബിളിന് ബദൽ സംവിധാനമാകും. നിലവിലെ കേബിളിന് കേടുപാടുണ്ടാകുകയോ സേവനം തടസ്സപ്പെടുകയോ ചെയ്താൽ ഇന്റർനെറ്റ് ബന്ധം നിലനിർത്താൻ പുതിയ ശൃംഖല സഹായിക്കും. അടിയന്തര സാഹചര്യങ്ങളിൽ ആശയവിനിമയം തടസ്സപ്പെടാതിരിക്കാനും വിദൂര ദ്വീപുകളിലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഡിജിറ്റൽ ഭാരത് നിധിക്കു കീഴിലുള്ള 4ജി സാച്ചുറേഷൻ പദ്ധതിയിലൂടെ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത 87 ഗ്രാമങ്ങളിൽ മൊബൈൽ സേവനം എത്തിക്കാനാണ് ആലോചന. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ചാകും പദ്ധതി നടപ്പാക്കുക. പുനഃസംഘടിപ്പിച്ച ഭാരത്‌നെറ്റ് പദ്ധതിയിലൂടെ 174 ഗ്രാമങ്ങളിൽ ഫൈബർ ടു ദ ഹോം (എഫ് ടി ടി എച്) സൗകര്യവും ലഭ്യമാക്കും. ഇതിനകം 70 ഗ്രാമപഞ്ചായത്തുകളിൽ കണക്റ്റിവിറ്റി എത്തിച്ചിട്ടുണ്ട്. ഏഴ് ഗോത്ര കൗൺസിൽ മേഖലകളിൽ നാലിടത്ത് സേവനം ലഭ്യമായിട്ടുണ്ട്. കേന്ദ്ര ടെലികമ്യൂണിക്കേഷൻ സെക്രട്ടറി അമിത് അഗർവാളും ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണർ ദിനേശ് ശർമയും പങ്കെടുത്ത യോഗത്തിലാണ് പദ്ധതികൾ ചർച്ചയായത്. വിദൂര ദ്വീപുകളിലെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും അടിയന്തര ആശയവിനിമയ സംവിധാനങ്ങളും കൂടുതൽ ലഭ്യമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Andaman Nicobar Undersea Cable Plan
Next Story