ചൗവിെൻറ മൃതദേഹം വീണ്ടെടുക്കാൻ കഴിയുമോ?
text_fields
വാഷിങ്ടൺ: അന്തമാനിലെ സെൻറിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അേമ്പറ്റ് മരിച്ച യു.എസ് പൗരൻ ജോൺ അലൻ ചൗവിെൻറ മൃതദേഹം കണ്ടെത്താനായില്ല. ദ്വീപിലെ മണലിലാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്നാണ് കരുതുന്നത്. ഗോത്രവർഗക്കാരുടെ ആക്രമണം മൂലമാണ് പൊലീസിന് ഇവിടേക്ക് പ്രവേശിക്കാൻ കഴിയാത്തത്. ഗോത്രവർഗക്കാരെ അനുനയിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സെൻറിനൽ ദ്വീപിനരികിലേക്ക് പൊലീസ് രണ്ടാം തവണയും ബോട്ട് അയച്ചിരുന്നു. എന്നാൽ, ദ്വീപിലേക്ക് കടക്കാനായില്ല.
വീണ്ടെടുക്കാനാവില്ലെന്ന്
അതിനിടെ മൃതദേഹം വീണ്ടെടുക്കാൻ കഴിയില്ലെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. ലോകത്തിലെത്തന്നെ ഏറ്റവും സംരക്ഷിത വിഭാഗങ്ങളിൽ ഒന്നായ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കില്ല. ദ്വീപിൽനിന്ന് ചൗവിെൻറ മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കുന്നത് നിഷ്ഫലമായ പ്രവൃത്തിയാണെന്ന് ആദിവാസി പ്രവർത്തകനും എഴുത്തുകാരനുമായ പങ്കജ് സേക്സരിയ പറഞ്ഞു. പുറമെനിന്ന് ആളുകളെത്തുന്നത് ഗോത്രവർഗക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കും. 21ാം നൂറ്റാണ്ടിലെ മനുഷ്യരുടെ ചെറിയ രോഗങ്ങൾ പോലും ഇവരുടെ ജീവനു ഭീഷണിയാകാം. ഗോത്രവർഗക്കാരുടെ ആളാണെന്ന് അവരെ വിശ്വസിപ്പിച്ച് ദ്വീപിൽ കടക്കുകയാണ് ഒരുവഴി.
കൂടുതൽ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്തു മാത്രമേ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ. ദ്വീപ് നിരീക്ഷണത്തിലാക്കാനും ശ്രമിക്കുന്നുണ്ട്. മൃതദേഹം വീണ്ടെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. തേങ്ങയും ഇരുമ്പും സമ്മാനമായി നൽകി മൃതദേഹം വീണ്ടെടുക്കാമെന്ന നിർദേശം പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ടി.എൻ. പണ്ഡിറ്റ് മുന്നോട്ടുവെച്ചിരുന്നു. 1966ലും 1991ലും ദ്വീപിലെത്തി ഗോത്രവർഗക്കാരുമായി ഇടപഴകിയതിെൻറ അനുഭവ സമ്പത്തിലാണ് അദ്ദേഹത്തിെൻറ അഭിപ്രായം.
ചൗ എത്തിയത്
അതീവ സുരക്ഷയോടെ
ഗോത്രവർഗക്കാരുടെ ആക്രമണം ചെറുക്കാൻ ഷീൽഡുകളടക്കം ശരീരത്തിൽ ഘടിപ്പിച്ചാണ് ചൗ ദ്വീപിലെത്തിയത്. വൈറ്റമിൻ ഗുളികകളും രക്തം കട്ടപിടിക്കാനുള്ള മരുന്നുകളും കൈവശം കരുതിയിരുന്നു. ഗോത്രവർഗക്കാരെ സന്തോഷിപ്പിക്കാൻ ചൂണ്ടകളും തൂവാലകളും റബർ ട്യൂബുകളും സമ്മാനമായി കരുതുകയും ചെയ്തു. എന്നാൽ, ദ്വീപിലിറങ്ങിയ ഉടൻ ഗോത്രവർഗക്കാർ തുരുതുരാ അെമ്പയ്യുകയായിരുന്നു. കൊല്ലപ്പെട്ടതിെൻറ തലേദിവസവും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ചൗ ദ്വീപിലെത്തിയിരുന്നു. എന്നാൽ, ദ്വീപിലെ ആൺകുട്ടിയുടെ അേമ്പറ്റ് പരിക്കേറ്റതോടെ മടങ്ങി. ഇക്കാര്യം ചൗ ഡയറിയിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
