കശ്മീരികളെ തടവിൽ പാർപ്പിക്കാൻ യു.പി, ഹരിയാന ജയിലുകളും
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനോട് അനുബന്ധിച്ച് അറസ് റ്റിലായ സംസ്ഥാനത്തെ നിരവധി രാഷ്്ട്രീയ നേതാക്കളെയും വ്യാപാരികളെയും പ്രശ്നക്കാ രെയും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ജയിലുകളിലേക്ക് മാറ്റി. യു.പിയിലെ നാലു ജയ ിലുകളിൽ 239 കശ്മീരികളെയാണ് അടച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഹരിയ ാനയിലെ രണ്ടു ജയിലുകളിലായി 104 പേരും കഴിയുന്നുണ്ട്.
യു.പിയിൽ ആഗ്ര, വാരാണസി, ബറേലി, അം ബദ്കർ നഗർ എന്നിവിടങ്ങളിലെ ജയിലുകളിലാണ് കശ്മീരികളുള്ളത്. ഇവരെല്ലാം പൊതുസുരക്ഷ നിയമപ്രകാശം അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. ഇങ്ങനെ അറസ്റ്റ് ചെയ്താൽ വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിൽ വെക്കാം. ബാർ അസോസിയേഷൻ മുൻ പ്രസിഡൻറ് അഡ്വ. മിയാൻ ഖയൂം, പ്രമുഖ വ്യാപാരികളായ മുബീൻ ഷാ, യാസിൻ ഖാൻ, ഷക്കീൽ കലന്തർ തുടങ്ങിയവർ ഇത്തരത്തിൽ സംസ്ഥാനത്തിന് പുറത്ത് ജയിലിൽ കഴിയുന്നവരാണ്.
ആഗസ്റ്റ് അഞ്ചിന് പ്രത്യേക പദവി പിൻവലിച്ചതിന് തൊട്ടുപിന്നാലെ, ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഭരണകൂടം 4,500ഓളം പേരെ തടവിലാക്കിയിരുന്നു. ഇതിൽ 3,400ഓളം പേരെ പിന്നീട് വിട്ടയച്ചു. 350ലധികം പേർക്കെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സംസ്ഥാനത്ത് തടവിലാക്കപ്പെട്ടവരിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി തുടങ്ങിയവരും പെടും. സംസ്ഥാനത്തിന് പുറത്ത് തടവിലാക്കിയവരുടെ ഉറ്റവർക്ക് ജയിൽ സന്ദർശനത്തിന് അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഭീതി ലഘൂകരിക്കണം -മോഹൻ ഭാഗവത്
ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയതോടെ ഭൂമിയും ജോലിയും നഷ്ടമാകുമെന്ന കശ്മീരികളുടെ ഭീതി ലഘൂകരിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. കശ്മീരികളെ നേരേത്ത അകറ്റിനിർത്തിയിരിക്കുകയായിരുന്നുവെന്നും 370ാം വകുപ്പ് റദ്ദാക്കിയത് മുഖ്യധാരയുടെ ഭാഗമാകാൻ കശ്മീരികളെ സഹായിക്കുമെന്നും ഭാഗവത് പറഞ്ഞു.
വിദേശ മാധ്യമപ്രവർത്തകരടങ്ങിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഹിന്ദുക്കൾക്ക് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ലെന്ന് ഭാഗവത് പറഞ്ഞതായി സംഘടനാ വൃത്തങ്ങൾ വിശദീകരിച്ചു. ആരെയും പുറത്താക്കാനല്ല, യഥാർഥ പൗരന്മാരെ കണ്ടെത്താനാണ് അസമിൽ പൗരത്വപ്പട്ടിക നടപ്പാക്കിയത്. ആൾക്കൂട്ട ആക്രമണങ്ങളെ ആർ.എസ്.എസ് പിന്തുണക്കുന്നില്ലെന്നും സംഘടനയിൽപെട്ടവർ അത്തരം അക്രമത്തിെൻറ ഭാഗമായാൽ അവരെ പുറത്താക്കുമെന്നും ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
