വര്‍ഷങ്ങളോളം മറഞ്ഞു കിടന്നു; മിന്നല്‍ പ്രളയം കല്‍പ് കേദാറിനെ വീണ്ടും മണ്ണില്‍മൂടി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഖീര്‍ ഗംഗാ നദിയിലെ മിന്നല്‍പ്രളയത്തിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കടിയില്‍ പുരാതനമായ കല്‍പ് കേദാര്‍ ക്ഷേത്രം മൂടിപ്പോയി. മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ക്ഷേത്രം വര്‍ഷങ്ങളോളം മണ്ണുകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു. ക്ഷേത്രത്തിന്റെ അഗ്രഭാഗം മാത്രമാണ് പുറത്ത് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ.
കതുരെ ശൈലിയിൽ നിർമിച്ച ഈ ശിവക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേദാർനാഥ് ധാമിന്റേതിന് സമാനമാണ്. 1945ൽ നടത്തിയ ഒരു ഖനനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിരവധി അടി കുഴിച്ചപ്പോഴാണ് കേദാര്‍നാഥ് ക്ഷേത്രത്തിന് സമാനമായ പുരാതന ശിവക്ഷേത്രം കണ്ടെത്തുന്നത്. ക്ഷേത്രത്തിന് പുറത്ത് കൊത്തുപണികള്‍ കൊണ്ട് അലംകൃതമാണ്. കേദാര്‍നാഥ് ക്ഷേത്രത്തിലെന്ന പോലെ, കല്‍പ് കേദാര്‍ ശ്രീകോവിലിലെ 'ശിവലിംഗം' നന്ദിയുടെ പിന്‍ഭാഗത്തിന്റെ ആകൃതിയിലാണുള്ളത്.
ക്ഷേത്രം ഭൂനിരപ്പിന് താഴെയായിരുന്നതിനാല്‍, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജകളും നടത്താന്‍ ഭക്തര്‍ക്ക് താഴേക്ക് ഇറങ്ങി പോകണമായിരുന്നു. ഖീർ ഗംഗയിൽ നിന്നുള്ള കുറച്ച് വെള്ളം പലപ്പോഴും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന 'ശിവലിംഗ'ത്തിലേക്ക് ഒഴുകിയെത്തുമായിരുന്നുവെന്നും അതിനായി ഒരു പാത നിർമിച്ചിരുന്നുവെന്നും ആളുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

