റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധി അഭിഭാഷകൻ അന്തരിച്ചതിനെ തുടർന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ലാലുവടക്കമുള്ള 16 പ്രതികളെ ഇന്ന് കോടതിയിൽ കൊണ്ടുവന്ന ശേഷം തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. സംഭവം നടന്ന് 21 വർഷത്തിനുശേഷം കഴിഞ്ഞ ഡിസംബർ 23നാണ് ലാലുവും കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് സി.ബി.െഎ കോടതി വിധിച്ചത്.
വിധിക്കെതിരെ ടെലിവിഷൻ ചാനലുകളിൽ വിമർശനമുന്നയിച്ച ലാലുവിെൻറ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, കൂടാതെ ആർ.ജെ.ഡി നേതാക്കളായ രഘുവംശ് പ്രസാദ് സിങ്, ശിവാനന്ദ് തിവാരി എന്നിവർക്ക് സി.ബി.െഎ കോടതി ജഡ്ജി ശിവ്പാൽ സിങ് അപകീർത്തി നോട്ടീസ് അയച്ചിരുന്നു. ഇവർ ഇൗ മാസം 23ന് നേരിട്ട് ഹാജരാകണം.