Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ അരാജകത്വം;...

യു.പിയിൽ അരാജകത്വം; താൻ വീട്ടുതടങ്കലിലെന്ന്​ സംസ്ഥാന​ കോൺഗ്രസ് അധ്യക്ഷൻ

text_fields
bookmark_border
യു.പിയിൽ അരാജകത്വം; താൻ വീട്ടുതടങ്കലിലെന്ന്​ സംസ്ഥാന​ കോൺഗ്രസ് അധ്യക്ഷൻ
cancel

ലഖ്​നോ: ഹാഥറസ്​ കൂട്ടബലാത്സംഗ കൊലപാതക വിഷയത്തിൽ കോൺഗ്രസ്​ പ്രതിഷേധം നടക്കുന്നതിനിടെ തന്നെ വീട്ടു തടങ്കലിലാക്കിയതായി യു.പി കോൺഗ്രസ്​ അധ്യക്ഷൻ അജയ്​ കുമാർ ലല്ലു. സംസ്ഥാനത്ത് യോഗി സർക്കാർ​ അരാജകത്വത്തിൻെറ സകല സീമയും ഭേദിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ പൊലീസ് തൻെറ വീട്ടിലെത്തുകയും വീടിൻെറ വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്​തതായി അജയ്​ കുമാർ ലല്ലു പറഞ്ഞു. എന്തിനാണ് തൻെറ വീട്ടിൽ വന്നതെന്ന്​ ചോദിച്ചപ്പോൾ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഒക്ടോബർ ഒമ്പതിന് ലഖ്‌നോവിലെ ഹസ്രത്ഗഞ്ച് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ്​ തന്നോട് ആവശ്യപ്പെട്ടുവെന്നും അവർ ഒരു നോട്ടീസ്​ തന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടബലാത്സംഗ കൊലപാതക കേസിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നതിനാൽ സർക്കാർ തന്നെയും പാർട്ടി അംഗങ്ങളെയും ലക്ഷ്യം വെക്കുകയാണെന്ന്​ അദ്ദേഹം ആരോപിച്ചു. ''പുലർച്ചെ നാല്​ മണിക്ക് ശേഷം, ഞാൻ വീട്ടുതടങ്കലിലാണെന്ന് എന്നോട്​ പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് തെറ്റാണോ? എന്നെ പുറത്തു പോകാൻ അനുവദിക്കുന്നില്ല. എന്താണ് യു.പി സർക്കാർ ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്നത്? '' -അദ്ദേഹം ചോദിച്ചു.

''സർക്കാർ ഭയപ്പെടുകയാണ്​. ആരെയും പുറത്തു പോകാൻ അനുവദിക്കുന്നില്ല. ഞാൻ യോഗിയോട് ചോദിക്കാനാഗ്രഹിക്കുകയാണ്​... രാഹുൽ ഗാന്ധി വ്യാഴാഴ്ച ഹാഥറസിലേക്ക് പോവുകയാണെങ്കിൽ അദ്ദേഹവും പ്രിയങ്കയും തനിച്ചാണ്​ പോവുകയെന്ന്​ പറഞ്ഞതാണ്​. എന്നിട്ടും പൊലീസ് അവരെ മർദ്ദിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. അവർ രാഹുൽ ഗാന്ധിയെ വേദനിപ്പിച്ചില്ല, അദ്ദേഹം സംരക്ഷിക്കാൻ ശ്രമിക്കുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ്​ വേദനിപ്പിച്ചത്​." -കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresshathras rapeUttar Pradesh
Next Story