Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനന്യ പാണ്ഡെ ചോദ്യം...

അനന്യ പാണ്ഡെ ചോദ്യം ചെയ്യലിന് ഹാജരായില്ല

text_fields
bookmark_border
Ananya Pandey
cancel

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടി അനന്യ പാണ്ഡെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരായില്ല. വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് അനന്യ പാണ്ഡെ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് അനന്യ പാണ്ഡെ എൻ.സി.ബിയോട് ആവശ്യപ്പെട്ടിരുന്നു.

അനന്യയുടെ ആവശ്യം എൻ.സിബി അംഗീകരിച്ചു. മറ്റൊരു ദിവസം ഹാജരാകാന്‍ അനന്യക്ക് നോട്ടീസ് അയക്കുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ രണ്ട് തവണ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച് തെളിവു ലഭിച്ചെന്നാണ് എൻ.സി.ബിയുടെ വിശദീകരണം.

ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടു വർഷം പഴക്കമുള്ള വാട്​സ്​ആപ്​ ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് അനന്യയെ ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന്​ ഉപയോഗിക്കാറില്ലെന്നും ആര്യൻ ഖാന്​ മയക്കുമരുന്ന്​ നൽകിയിട്ടില്ലെന്നും അനന്യ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2018-19ൽ അനന്യ ആര്യന്​ ലഹരിമരുന്ന്​ ഇടപാടുകാരുടെ നമ്പറുകൾ നൽകിയെന്നും മൂന്നുവട്ടം ലഹരി വാങ്ങാൻ സഹായിച്ചെന്നുമാണ് എന്‍.സി.ബി പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCBAryan khanAnanya Panday
News Summary - Ananya Panday not to appear for questioning before NCB today
Next Story