അഞ്ചാം തലമുറയിലെ ഇരുപത്തിരണ്ടുകാരി ആനന്ദമയി ബജാജിന്റെ 2.5 ബില്യൻ ഡോളർ വ്യവസായത്തിന്റെ തലപ്പത്തേക്ക്
text_fieldsആനന്ദമയി ബജാജ്
മുംബൈ: ബജാജ് കുടുംബത്തിന്റെ 2.5 ബില്യൻ ഡോളർ വ്യവസായത്തിന്റെ തലപ്പത്തേക്ക് അഞ്ചാം തലമുറയിലെ 22കാരി ആനന്ദമയി. ബജാജിന്റെ ജനറൽ മാനേജർ (സ്ട്രാറ്റജി) ആയാണ് ചെയർമാൻ കുശാഗ്ര ബജാജിന്റെ മകളായ ആനന്ദമയി പ്രവേശിക്കുന്നത്.
ഇന്ത്യയിലെ പല വ്യവസായ ഗ്രൂപ്പുകളിലും അടുത്തകാലത്തായി മാനേജ്മെന്റ് തലത്തിൽ സ്ത്രീകൾ കടന്നുവരുന്നതിന്റെ തുടർച്ചയാണ് ആനന്ദമയിയുടെയും പ്രവേശം. ആനന്ദമയിയുടെ അമ്മ കുശാഗ്ര ബജാജ് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ സഹോദരിയാണ്.
കൊളംബിയ യുനിവേഴ്സിറ്റിയിൽ നിന്ന് ഫിനാൻഷ്യൽ എക്കണോമിക്സിൽ ഡിഗ്രിയെടുത്ത് ആനന്ദമയി എത്തിയത് ജൂണിലാണ്. തുടക്കത്തിൽ ലീഡർഷിപ്പ് ടീമുകളുമായി ചേർന്ന് കാര്യങ്ങൾ പഠിച്ചശേഷമായിരിക്കും കമ്പനി ബോർഡിൽ പ്രവേശികുക.
ജീവികളെ സംരക്ഷിക്കുന്നതിലും സ്ത്രീ ശാക്തീകരണത്തിലും പ്രത്യേക താൽപര്യമുള്ള ആനന്ദമയിക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. രണ്ടുപേരും വിദ്യാർഥികളാണ്.
ഷുഗർ, എത്തനോൾ, പവർ, പേഴ്സണൽ കെയർ ബിസിനസുകളിലാണ് ബജാജിന്റെ ശ്രദ്ധ. ഇപ്പോൾ 12,000 ജീവനക്കാരാണ് ഇവർക്കുള്ളത്. 2008 ൽ യഥാർത്ഥ ബജാജ് ഗ്രൂപ്പിൽ പിരിഞ്ഞ വിഭാഗമാണിത്. 1930 ൽ ജംനലാലൽ ബജാജ് ആണ് ബജാജ് കമ്പനിയുടെ സ്ഥാപകൻ. ഇത് ഇപ്പോൾ കുശാഗ്രയുടെ ബന്ധുക്കളായ രാജീവ് ബജാജും സജ്ഞീവ് ബജാജുമാണ് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

