Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ട് നിരോധനം: മോദി ഉയർത്തി കാണിച്ചതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു- ആനന്ദ് ശർമ്മ
text_fieldsbookmark_border
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് കാരണമായി മോദി സർക്കാർ ഉയർത്തി കാണിച്ചതെല്ലാം തെറ്റാണെന് തെളിഞ്ഞതായി കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ. മോദി ജനങ്ങളെ വഞ്ചിച്ചു. ഭീകരത തടയാണാണെന്ന് മോദി പറഞ്ഞെങ്കിലും ഭീകരാക്രമണം കൂടിയെന്നും എല്ലാ പ്രശ്നങ്ങൾക്കും കാരണം പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.ബി.ഐയിൽ നിന്നും പണം ആവശ്യപ്പെട്ട കേന്ദ്ര നടപടിയെയും കോൺഗ്രസ് വിമർശിച്ചു. ജനങ്ങളുടെ കോടതിയിൽ മോദി പറയേണ്ടി വരും.
സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രബോധത്തിലും മോദി പിറകിലാണെന്നും ആനന്ദ് ശർമ്മ പറഞ്ഞു.
നോട്ട് അസാധുവാക്കലിലെ പരാജയം തുറന്നു കാട്ടി മോദിയെ പരിഹസിച്ചുള്ള വീഡിയോയും ഡോക്യുമെൻററിയും കോൺഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്.
Next Story
