Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കന്നാസിന്‍റെയും...

'കന്നാസിന്‍റെയും കടലാസിന്‍റെയും' പാട്ട്​ ഇഷ്​ടപ്പെട്ടു; സഹായിക്കാൻ തയാറായി ആനന്ദ്​ മഹീ​ന്ദ്ര

text_fields
bookmark_border
കന്നാസിന്‍റെയും കടലാസിന്‍റെയും പാട്ട്​ ഇഷ്​ടപ്പെട്ടു; സഹായിക്കാൻ തയാറായി ആനന്ദ്​ മഹീ​ന്ദ്ര
cancel

ന്യൂഡൽഹി: കന്നാസിനെയും കടലാസിനെയും ഓർമ്മയില്ലേ? 'കാബൂളിവാല' എന്ന സിനിമയിൽ ജഗതിയും ഇന്നസെന്‍റും തകർത്തഭിനയിച്ച കഥാപാത്രങ്ങൾ. കുപ്പിയും പാട്ടയും പാഴ്​ക്കടലാസുമൊക്കെ പെറുക്കി നടക്കുന്നവർ. ശരിക്കുള്ള ഒരു 'കന്നാസും കടലാസു'മാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. ന്യൂഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ പഴയ പാട്ടയും കുപ്പിയും കടലാസുമൊക്കെ പെറുക്കി വിറ്റ്​ ഉപജീവനം കഴിക്കുന്ന ഹാഫിസും സഹോദരൻ ഹബീബുൽ ഇസ്​ലാമുമാണ്​ അവർ. തെരുവിൽ നിന്ന്​ പാഴ്​വസ്​തുക്കൾ പെറുക്കുന്നതിനിടെ ഇവർ മനോഹരമായി പാടുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​.

വ്യവസായ പ്രമുഖൻ ആനന്ദ്​ മഹീന്ദ്രയാണ്​ ഇവരുടെ പാട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചത്​. ഇരുവരെയും സംഗീതം പഠിപ്പിക്കാൻ തയാറാണെന്നും ആനന്ദ്​ മഹീന്ദ്ര കുറിച്ചു. സുഹൃത്ത് രോഹിത് ഖട്ടര്‍ അയച്ചുകൊടുത്ത ഇവരുടെ വീഡിയോകള്‍ ആണ്​ അദ്ദേഹം ട്വിറ്ററില്‍ പങ്കു​െവച്ചത്​. പ്രതിഭ എവിടെ നിന്നൊക്കെ ഒഴുകിയെത്തും എന്നതിന്​ യാതൊരു പരിധികളുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സംസ്​കരിച്ചെടുക്കാത്തതാണ്​ ഇവരുടെ പ്രതിഭ. പക്ഷേ, വളരെ വ്യക്​തമാണ്. ഇവരുടെ സംഗീതപാടവം മെച്ചപ്പെടുത്തുന്നതിന്​​ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവരെ സംഗീതം പഠിപ്പിക്കാൻ സാധിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ഡൽഹിയിലുള്ളവർ പങ്കു​െവക്കണം. വൈകുന്നേരങ്ങളിൽ ക്ലാസെടുക്കാൻ കഴിയുന്നവരാകണം. കാരണം, പകൽ മുഴവൻ ജോലി എടുക്കേണ്ടവരാണിവർ'- എന്നും ആനന്ദ്​ മഹീന്ദ്ര കുറിച്ചു.

'അൻമോൽ മോത്തി' എന്ന സിനിമയിൽ മഹേന്ദ്ര കപുർ ആലപിച്ച 'ഏ ജാനേ ഛമൻ' എന്ന പാട്ടാണ്​ ഹാഫിസ്​ പാടുന്നത്​. ഹബീബുൽ ഇസ്​ലാം പാടുന്നത്​ റാഹത്​ ഫത്തേഹ്​ അലിഖാനും ശങ്കർ മഹാദേവനും ആലപിച്ച 'മൈ നെയിം ഈസ്​ ഖാനി'ലെ 'സജ്​ദാ' എന്ന പാട്ടാണ്​. ചവറ്​ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മുച്ചക്ര പെട്ടി സൈക്കിളിന്​ അരികിൽ നിന്നാണ്​ ഇരുവരും പാടുന്നത്​. ഇവർക്ക്​ മാത്രമല്ല, സാധാരണക്കാരന്‍റെ കഴിവുകളെ എന്നും വിലമതിക്കുന്ന ആനന്ദ്​ മഹീന്ദ്രക്കും സമൂഹ മാധ്യമങ്ങൾ കൈയടി നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anand mahindrasongs from streets
News Summary - Anand Mahindra shares Delhi garbage collectors' soulful hindi songs
Next Story