പരീക്ഷയിൽ തോറ്റതിന് ജീവനൊടുക്കിയ അനാമികക്ക് പുനർമൂല്യനിർണയത്തിൽ ആദ്യം ജയം; വീണ്ടും തോൽവി
text_fieldsഹൈദരാബാദ്: പരീക്ഷയിൽ തോറ്റതിന് ജീവനൊടുക്കിയ വിദ്യാർഥിനിക്ക് പുനർമൂല്യനിർണയത്തിൽ ആദ്യം ജയവും മണിക്കൂറുകൾക്കകം തോൽവിയും. തെലങ്കാനയിലെ ഇൻറർമീഡിയറ്റ് പരീക്ഷ ബോർഡിേൻറതാണ് വിചിത്ര നടപടി. ഏപ്രിൽ 18ന് ഇൻറർമീഡിയറ്റ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 3,28,000 വിദ്യാർഥികൾ പരാജയപ്പെട്ടിരുന്നു. തോൽവിയിൽ മനംനൊന്ത് 26 പേർ ജീവനൊടുക്കി. ഇതിൽപ്പെട്ട വിദ്യാർഥിനിയായിരുന്നു ആസിഫാബാദ് ജില്ലയിലെ കഖസ്നനഗർ സ്വദേശി ധനുഷിെൻറ മകളായ അനാമിക (17).
ജനരോഷം വ്യാപകമാവുകയും ഹൈകോടതി ഇടപെടുകയും ചെയ്തതോടെ സർക്കാർ പുനർമൂല്യനിർണയത്തിന് ഉത്തരവിട്ടു. അതിൽ നേരത്തേ തോറ്റതായി പ്രഖ്യാപിച്ച 3,28,000 പേരിൽ 1137 പേർ ജയിച്ചതായി ഇൻറർമീഡിയറ്റ് പരീക്ഷ ബോർഡ് അറിയിച്ചു.
അതിൽ അനാമികയും ഉൾപ്പെട്ടിരുന്നു. എന്നാൽ, പിശക് പറ്റിയതാണെന്നും അനാമിക പുനർമൂല്യനിർണയത്തിലും തോൽക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി മണിക്കൂറുകൾക്കകം ബോർഡ് രംഗത്തെത്തി. തെലുഗുഭാഷയിൽ അനാമികക്ക് 21 മാർക്ക് മാത്രമാണ് കിട്ടിയതെന്നും അത് 48 എന്ന് തെറ്റായി കൊടുത്തതാണ് എന്നുമായിരുന്നു ബോർഡിെൻറ വിശദീകരണം. തെളിവായി അനാമികയുടെ ഉത്തരക്കടലാസും മാർക്ക് ലിസ്റ്റും പുറത്തുവിടുകയും ചെയ്തു അധികൃതർ.
മകളുടെ മരണത്തിെൻറ ഞെട്ടലിൽനിന്ന് ഇനിയും മുക്തമാകാത്ത കുടുംബത്തിനേറ്റ മുറിവിൽ മുളകുപുരട്ടുന്നതായി അധികൃതരുടെ നടപടി. നന്നായി പഠിക്കുന്ന അനാമിക ആത്മഹത്യ ചെയ്തതല്ല, പരീക്ഷ ബോർഡ് കൊന്നതാണെന്നും കുറ്റപ്പെടുത്തി രംഗത്തെത്തിയ സഹോദരി ഉദയ നീതികിട്ടാൻ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
