Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിരപരാധിയായിട്ടും ഹാനി ബാബു ഒമ്പതു മാസമായി ജയിലിൽ; വിട്ടയക്കണമെന്ന ​അപേക്ഷയുമായി​ കുടുംബം
cancel
Homechevron_rightNewschevron_rightIndiachevron_rightനിരപരാധിയായിട്ടും ഹാനി...

നിരപരാധിയായിട്ടും ഹാനി ബാബു ഒമ്പതു മാസമായി ജയിലിൽ; വിട്ടയക്കണമെന്ന ​അപേക്ഷയുമായി​ കുടുംബം

text_fields
bookmark_border

ഹൈദരാബാദ്​: നിരപരാധിയായിട്ടും നീണ്ട ഒമ്പതുമാസമായി ജയിലിലടക്കപ്പെട്ട്​ പീഡനമനുഭവിക്കുന്ന പ്രഫ. ഹാനി ബാബുവി​െന വിട്ടയക്കണമെന്ന അപേക്ഷയുമായി കുടുംബം. എൽഗാർ പരിഷത്ത്​ കേസിൽ ഇവർക്കെതിരെ തെളിവ്​ കൃത്രിമമായി നിർമിച്ചതാണെന്ന്​ തെളിഞ്ഞിട്ടും കോടതിയോ ​അന്വേഷണ ഏജൻസികളോ തിരുത്താൻ തയാറായില്ലെന്ന്​ കുടുംബം പറയുന്നു.

''ഉൾക്കൊള്ളാവുന്നതിലധികം തടവുകാരുള്ള മുംബൈ ജയിലിൽ ഒമ്പതു മാസമായി നിരപരാധിയായ ഹാനി ബാബു തടവിലാണ്​. അറസ്റ്റിനു മുമ്പ്​ ചോദ്യം ചെയ്യലിനിടെ അദ്ദേഹത്തോടു വിവരങ്ങൾ തേടിയപ്പോൾ, എൻ.ഐ.എ ഉദ്യോഗസ്​ഥർ കേസിൽ സാക്ഷിയാകുക​േയാ അതല്ലെങ്കിൽ മറ്റു ചിലർക്കെതിരെ തെളിവു നൽകുകയോ വേണമെന്ന്​ നിർബന്ധിക്കുന്നതായി അറിയിച്ചിരുന്നു. അതിന് സമ്മതിക്കാത്തതിൽ എൻ.ഐ.എ ഉദ്യോഗസ്​ഥർ അസംതൃപ്​തരാണെന്ന്​ അവസാന കോളിലും അദ്ദേഹം പറഞ്ഞിരുന്നു''- ഭാര്യയും മക്കളുമടക്കം കുടുംബം ഒപ്പുവെച്ച അപേക്ഷയിൽ പറയുന്നു.

​േകാവിഡ്​ കാരണം നിരത്തി അദ്ദേഹത്തെ കാണാൻ പോലും അവസരം നിഷേധിക്കുന്നതായും അദ്ദേഹത്തിന്​ പുസ്​തകങ്ങൾ പോലും അയച്ചുനൽകാൻ അവസരം നൽകുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തി. ഡൽഹി യൂനിവേഴ്​സിറ്റി പ്രഫസറായ ഹാനി ബാബു ഭാഷാ വകുപ്പിൽ അധ്യാപകനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JailHany BabuFamily Appeal
News Summary - 'An Innocent Hany Babu Has Spent Nine Months in Jail': An Appeal From His Family
Next Story