Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനക്കെതിരെ പരസ്യം...

ചൈനക്കെതിരെ പരസ്യം നൽകിയതിന്​ അമൂലി​െൻറ അക്കൗണ്ട്​ അടച്ചുപൂട്ടി ട്വിറ്റർ

text_fields
bookmark_border
ചൈനക്കെതിരെ പരസ്യം നൽകിയതിന്​ അമൂലി​െൻറ അക്കൗണ്ട്​ അടച്ചുപൂട്ടി ട്വിറ്റർ
cancel

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഒരുവശത്ത്​ നിന്ന്​​ ആവശ്യമുയരുകയാണ്​. എന്നാൽ അതേറ്റുപിടിച്ച പാലുൽപ്പന്ന നിർമാതാക്കളായ അമൂലിന്​ അമേരിക്കൻ മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ നൽകിയത്​ എട്ടി​​െൻറ പണി. ചൈനയ്‌ക്കെതിരെ പരസ്യം നൽകിയ ‘അമൂലി’​​െൻറ ട്വിറ്റർ അക്കൗണ്ട്​ ജൂൺ മൂന്നാം തീയതി അധികൃതർ താൽക്കാലികമായി ഡിയാക്​ടിവേറ്റ്​ ചെയ്യുകയായിരുന്നു. 

അതേസമയം, അക്കൗണ്ട്​ അടച്ചുപൂട്ടിയെങ്കിലും പിറ്റേ ദിവസം തന്നെ തിരിച്ചുകിട്ടിയതായി അമൂൽ എം.ഡി ആർ.എസ്​ സോദി അറിയിച്ചു. എന്തിനാണ്​ ഇത്തരമൊരു നടപടിയെന്ന്​ ട്വിറ്റർ വ്യക്​തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'മെയ്ഡ് ഇൻ ചൈന' എന്ന പ്ലക്കാർഡുമായി നിൽക്കുന്ന ചൈനീസ്​ ഡ്രാഗണെ അമൂലി​​െൻറ പരസ്യങ്ങളിലെ സ്ഥിര സാന്നിധ്യമായ പെൺകുട്ടി എതിർക്കുന്നതായാണ്​ പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്​. ‘എക്​സിറ്റ്​ ദ ഡ്രാഗൺ?’ എന്ന കാപ്​ഷനോടുകൂടിയ പരസ്യത്തിൽ അമൂൽ എന്ന്​ എഴുതിയതി​​െൻറ താഴെയായി മെയ്​ഡ്​ ഇൻ ഇന്ത്യ എന്നും നൽകിയിട്ടുണ്ട്​. ഡ്രാഗ​​െൻറ പിറകിലായി പ്രശസ്​ത ചൈനീസ്​ സോഷ്യൽ മീഡിയ ആപ്പായ ടിക്​ടോകി​​െൻറ ​െഎക്കണുമുണ്ട്​​. 

എന്നാൽ, പരസ്യം​ അമൂലി​​െൻറ നിലപാടല്ലെന്ന്​ എം.ഡി ആർ.എസ്​ സോദി വ്യക്​തമാക്കി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാർ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പരസ്യത്തിൽ സരസമായി അവതരിപ്പിക്കുകയാണ്​ ചെയ്​തത്​. കഴിഞ്ഞ അഞ്ച്​ പതിറ്റാണ്ടുകളായി അമൂൽ ഇത്തരം പരസ്യങ്ങളാണ്​ നൽകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചിരി പടർത്തുന്ന പരസ്യങ്ങൾ നൽകുന്നതിൽ പേരുകേട്ട അമൂലി​​െൻറ പുതിയ ചൈനീസ്​ പരസ്യം ട്വിറ്ററിൽ വൈറലാണ്​. അതേസമയം, ട്വിറ്ററി​​െൻറ നടപടിക്കെതിരെ ചിലർ അമൂൽ എന്ന​ ഹാഷ്​ടാഗിൽ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterindia vs chinaAmul
News Summary - Amul Twitter account blocked briefly after ad targeted China-india news
Next Story