Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ സമ്മതിച്ചില്ല;...

ഇന്ത്യ സമ്മതിച്ചില്ല; 90 ഇന്ത്യക്കാരുമായി ആംസ്റ്റര്‍ഡാമില്‍ നിന്ന്​ വന്ന വിമാനം തിരിച്ചുവിട്ടു

text_fields
bookmark_border
klm royal dutch
cancel

ന്യൂഡല്‍ഹി: 90 ഇന്ത്യക്കാരുമായി ആംസ്റ്റര്‍ഡാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന വിമാനം ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിരിച്ചുവിട്ടു. കെ.എല്‍.എം റോയൽ ഡച്ച് എയര്‍ലൈന്‍സ് വിമാനമാണ് തിരിച്ചുവിട്ടത്. കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തിലാണ്​ നടപടി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മാര്‍ച്ച് 18 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ ഒരാഴ്ചത്തേക്ക്​ വിലക്കുണ്ട്. വിലക്ക്​ മറികടന്നാണ്​ ഡച്ച്​ വിമാനം ഇന്ത്യയിലേക്ക്​ വന്നതെന്നും എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

വിമാനത്തിലുണ്ടായിരുന്ന 90 ഇന്ത്യക്കാരിൽ പലരും ഇന്ത്യയിലേക്ക്​ വരുന്ന സന്തോഷത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടിരുന്നു. എന്നാൽ, കോവിഡ്​ വ്യാപനം തടയുന്നതിനായി രാജ്യത്ത്​ നിലനിൽക്കുന്ന നിയന്ത്രണമാണ്​ അവരുടെ മോഹങ്ങൾക്ക്​ തിരിച്ചടിയായത്​.

ഇറ്റലിയിലും സ്​പെയിനിലും കൊറോണ വൈറസ് നിയന്ത്രണാതീതമായി​ പടരുന്ന സാഹചര്യത്തിൽ യൂറോപ്പിലേക്കുള്ള യാത്ര ഇന്ത്യ കർശനമായി വിലക്കിയിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amsterdamklm royal dutch
News Summary - Amsterdam-Delhi Flight Makes U-Turn As India Denies Permission To Land-india news
Next Story