Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ ബി.എസ്.എഫ് കൊലപ്പെടുത്തി
text_fieldsbookmark_border
അമൃതസർ: പഞ്ചാബിലെ അമൃസർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് തുവ്രവാദികളെ അതിർത്തി സുരക്ഷാ സേന കൊലപ്പെടുത്തി. ചൊവ്വാഴ്ച അർദ്ധരാത്രി അജ്നാല സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്.
നുഴഞ്ഞുകയറ്റം ചെറുത്ത ബി.എസ്.എഫ് ജവാൻമാർക്കെതിരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബി.എസ്.എഫ് നടത്തിയ ശക്തമായിപ്രത്യാക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയായിരുന്നു.
ഏറ്റുമുട്ടലിെൻറ മറവിൽ കൂടുതൽ പേർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് ബി.എസ്.എഫ് പരിശോധിച്ചുവരികയാണ്.
കൊല്ലെപ്പട്ടവിൽ നിന്നും നാലു പാക്കറ്റ് ഹെറോയിൻ, എ.കെ 47 റൈഫിൾ, പിസ്റ്റൽ, എ.കെ മാഗ്, മൊബൈൽ ഫോൺ, 20,000 രൂപയുടെ പാകിസ്താൻ കറൻസി എന്നിവയും പിടിച്ചെടുത്തു.
Next Story
