Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമൃത്​സർ ട്രെയിനപകടം:...

അമൃത്​സർ ട്രെയിനപകടം: പല തവണ മുന്നറിയിപ്പ്​ നൽകിയിരുന്നതായി സംഘാടകൻ

text_fields
bookmark_border
അമൃത്​സർ ട്രെയിനപകടം: പല തവണ മുന്നറിയിപ്പ്​ നൽകിയിരുന്നതായി സംഘാടകൻ
cancel

അമൃത്​സർ: ദസറ ആഘോഷത്തിനിടെ അമൃത്​സറിലെ ധോബി ഘട്ടിലുണ്ടായ ട്രെയിനപകടത്തിൽ 61 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി സംഘാടകൻ. സൗരഭ്​ മദൻ എന്ന മിഥുവാണ്​ ഒന്നര മിനുട്ട്​ ദൈർഘ്യമുള്ള വിഡിയോയിൽ മനസ്സു തുറക്കുന്നത്​. എല്ലാവർക്കും ഒരുമിച്ചു കൂടാൻ വേണ്ടിയാണ്​ താൻ പരിപാടി സംഘടിപ്പിച്ചതെന്നും എല്ലാവിധ അനുമതിയും തങ്ങൾ നേടിയിരുന്നെന്നും സൗരഭ്​ മദൻ പറയുന്നു.

അപകടത്തിൽ താൻ ഏറെ ദുഃഖിതനാണ്​. തന്നോട്​ വ്യക്തി വിദ്വേഷമുള്ളവർ സംഭവത്തിൽ ത​​​​െൻറ മേൽ കുറ്റം ചാരുന്നു. രാവണ രൂപത്തിനു ചുറ്റുമായി 20 അടി സ്​ഥലമുണ്ടായിരുന്നു. വെള്ളം നിറച്ച ടാങ്കും അഗ്​നിശമന സേനാ വിഭാഗവും നൂറോളം പൊലീസുകാരും പരിപാടി നടക്കുന്നിടത്ത്​ ഉണ്ടായിരുന്നു. ധോബി ഘട്ട്​ മൈതാനത്തിനകത്താണ്​ പരിപാടി നടന്നത്​. റെയിൽവെ ട്രാക്കിലല്ല. റയിൽവെ ട്രാക്കിൽ തങ്ങൾ കസേരകൾ നിരത്തിയിരുന്നില്ല. സംഭവത്തിൽ തങ്ങളുടെ ഭാഗത്തു നിന്ന്​ വീഴ്​ചകളൊന്നും ഉണ്ടായിട്ടില്ലെന്നും മദൻ വ്യക്തമാക്കി.

‘‘ട്രെയിൻ പെ​െട്ടന്നാണ്​ വന്നത്​. അത്​ വിധിയാണ്​. ജനങ്ങൾ റെയിൽവെ ട്രാക്കിൽ നിൽക്കരുതെന്ന്​ പത്തോളം തവണ ഞങ്ങൾ അറിയിപ്പ്​ നൽകിയിരുന്നു.’’-അദ്ദേഹം പറഞ്ഞു.

വെ​ള്ളി​യാ​ഴ്​​ച ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ പാ​ള​ത്തി​ൽ തടിച്ചു കൂടിയ ആളുകൾക്കു നേരെ ട്രെ​യി​​ൻ പാ​ഞ്ഞു​ക​യ​റി​യാണ്​ അ​പ​ക​ടമുണ്ടായത്​. സംഭവത്തിനു ശേഷം സൗരഭ്​ മദൻ ത​​​​െൻറ വീട്ടിൽ നിന്ന്​ കാറിൽ പുറത്തേക്ക്​ പോകുന്നതി​​​​െൻറ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. ഇയാളിപ്പോൾ ഒളിവിലാണ്​​. രോഷാകുലരായ ജനം മദനി​​​​െൻറ വീടിനു നേരെ ആക്രമണമഴിച്ചുവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentmalayalam newsAmritsar
News Summary - Amritsar train accident: Warned people 10 times not to stand on tracks, says event organiser -india news
Next Story