35 യാത്രക്കാരെ കയറ്റാതെ സ്കൂട്ട് വിമാനം നിശ്ചയിച്ചതിലും നേരത്തെ പറന്നു
text_fieldsന്യൂഡൽഹി: 35 യാത്രക്കാരെ കയറ്റാതെ സ്കൂട്ട് വിമാനം നിശ്ചയിച്ചതിലും നേരത്തെ പറന്നു. അമൃത്സർ വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. വിമാനം ഷെഡ്യൂൾ ചെയ്തതതിലും നേരത്തെ യാത്ര പുറപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ ബഹളമുണ്ടായി.
രാത്രി 7.55നായിരുന്നു അമൃത്സറിൽ നിന്നും സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് വിമാനത്തിന്റെ ഷെഡ്യൂൾ. എന്നാൽ, മൂന്ന് മണിക്ക് തന്നെ വിമാനം പോവുകയായിരുന്നു. യാത്രസമയം മാറ്റിയ വിവരം യാത്രക്കാരെ ഇമെയിലിലൂടെ അറിയിച്ചുവെന്നാണ് സ്കൂട്ട് വിശദീകരിക്കുന്നത്.
ഇമെയിൽ പ്രകാരം യാത്രക്കെത്തിയ കുറച്ച് പേരുമായി മൂന്ന് മണിക്ക് തന്നെ സ്കൂട്ട് സിംഗപ്പൂരിലേക്ക് യാത്രതിരിക്കുകയായിരുന്നു. നേരത്തെ ബംഗളൂരു വിമാനത്താവളത്തിൽ മറ്റൊരു കമ്പനിയായ ഗോ ഫസ്റ്റ് 50 ഓളം യാത്രക്കാരെ ബസിൽ ഉപേക്ഷിച്ച് മടങ്ങിയത് വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

