Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചുഴലിക്കാറ്റിനിടെ...

ചുഴലിക്കാറ്റിനിടെ വാനിൽ യുവതിക്ക്​ സു​ഖപ്രസവം

text_fields
bookmark_border
amphan
cancel

ഭു​വ​നേ​ശ്വ​ർ: വീ​ശി​യ​ടി​ച്ച അം​പ​ൻ ചു​ഴ​ലി​ക്കാ​റ്റി​നി​ടെ അ​ഗ്​​നി​ശ​മ​ന​സേ​ന വാ​ഹ​ന​ത്തി​ൽ യു​വ​തി​ക്ക്​ സു​ഖ​പ്ര​സ​വം. ഒ​ഡി​ഷ​യി​ൽ കേ​ന്ദ്ര​പാ​റ ജി​ല്ല​യി​ലെ ജ​ൻ​ഹാ​ര ഗ്രാ​മ​ത്തി​ലാ​ണ്​ 20കാ​രി​യാ​യ ജാ​ന​കി സേ​ഥി പെ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വേ​ദ​ന തു​ട​ങ്ങി​യെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​യി​ല്ല. തു​ട​ർ​ന്ന്​ ജാ​ന​കി​യു​ടെ ഭ​ർ​ത്താ​വ്​ ഹ​തി​ൻ സേ​ഥി 101 ന​മ്പ​റി​ൽ വി​ളി​ച്ച്​ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ അ​ഗ്​​നി​ശ​മ​ന​സേ​ന​യെ​ത്തി ജാ​ന​കി​യെ വാ​നി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കു​തി​ച്ചു. എ​ന്നാ​ൽ, റോ​ഡി​ലു​ട​നീ​ളം മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. 22 മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ശേ​ഷ​മാ​ണ്​ യാ​ത്ര തു​ട​രാ​നാ​യ​തെ​ന്ന്​​ ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ അ​ഷീ​ത്​ പാ​ണി​ഗ്രാ​ഹി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ​ത്തും മു​​േ​മ്പ ​വാ​നി​ൽ​ത​ന്നെ പ്ര​സ​വ​വും ന​ട​ന്നു. അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളാ​ണ്​ ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - Amphan cyclone issue-Kerala news
Next Story