Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിനെ വിമർശിച്ചു;...

സർക്കാറിനെ വിമർശിച്ചു; അമോൽ പലേക്കറി​െൻറ പ്രസംഗം തടസപ്പെടുത്തി

text_fields
bookmark_border
സർക്കാറിനെ വിമർശിച്ചു; അമോൽ പലേക്കറി​െൻറ പ്രസംഗം തടസപ്പെടുത്തി
cancel

മുംബൈ: സർക്കാറിനെ വിമർശിച്ചതിന്​​ മുതിർന്ന നടനും സംവിധായകനുമായ അമോൽ പലേക്കറി​​​െൻറ പ്രസംഗം ആവർത്തിച്ച്​ ത ടസപ്പെടുത്തി സംഘാടകർ. ആർട്ടിസ്​റ്റ്​ പ്രഭാകർ ബർവെയുടെ സ്​മരണക്കായി സംഘടിപ്പിച്ച ‘ഇൻ​സൈഡ്​ ദി ബോക്​സ്​’ എന് ന പ്രദർശനത്തി​​​െൻറ ഉദ്​ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയിൽ സർക്കാർ നടത്തുന്ന നാ ഷണൽ ഗാലറി മോഡേൺ ആർട്ടിലായിരുന്നു പരിപാടി. സർക്കാറി​​​െൻറ ചില തീരുമാനങ്ങളിലുള്ള വിയോജിപ്പ്​ പ്രകടിപ്പിച്ച തിനാണ്​ അ​േദഹത്തി​​​െൻറ പ്രസംഗത്തെ വേദിയിലുള്ളവർ തടസപ്പെടുത്തിയത്​. സംഭവത്തി​​​െൻറ വിഡിയോ പ്രചരിക്കുന്നു ണ്ട്​.

‘നാഷണൽ ഗാലറി മോഡേൺ ആർട്ടി​​​െൻറ ശാഖകൾ കൊൽക്കത്തയിലും വടക്ക്​ കിഴക്കൻ സംസ്​ഥാനങ്ങളിലും തുടങ്ങാൻ തീരുമാനിച്ചത്​ 2017 ൽ കേട്ട സന്തോഷ വാർത്തയായിരുന്നു. മുംബൈയിലെ ഗാലറി വികസനവും സന്തോഷകരമായിരുന്നു. എന്നാൽ 2018 നവംബർ 13 ന്​ ദൗർഭാഗ്യകരമായ വാർത്തയും കേൾക്കാനിയായി’ - പലേക്കർ പറഞ്ഞു.

ഉദ്യോഗസ്​ഥരോ സർക്കാർ ഏജൻറുമാരോ അല്ലാതെ മുംബൈയിലെയും ബംഗളൂരുവിലെയും പ്രാദേശിക ആർട്ടിസ്​റ്റുകളുടെ ഗാലറി അഡ്വൈസറി കമ്മിറ്റികൾ നടത്തുന്ന അവസാന പ്രദർശനമാകും ഇതെന്ന്​ നിങ്ങൾ പലരും അറിയുന്നുണ്ടാകില്ല. 2018 നവംബർ 13 ന് ബംഗളൂരുവിലെയും മുംബൈയിലെയും കമ്മിറ്റികളെ സാംസ്​കാരിക മന്ത്രാലയം അസാധുവാക്കിയെന്നാണ്​ ഞാൻ മനസിലാക്കുന്നത്​ -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൗ സമയം വേദിയിലുണ്ടായിരുന്ന ക്യുറേറ്റർ ജേസൽ താക്കർ ഇടപെട്ടു. പ്രഭാകർ ബർവയുടെ അനുസ്​മരണ പരിപാടിയാണെന്നും വിഷയത്തിൽ ഉൗന്നി സംസാരിക്കണമെന്നും പറഞ്ഞു. എന്നാൽ താൻ ഇതു തന്നെ പറയുമെന്നും അത്​ തടയുമോ എന്നും പലേക്കർ ചോദിക്കുന്നു.

തുടർന്ന്​, കമ്മിറ്റികളെ അസാധുവാക്കിയ ശേഷം പ്രദർശനത്തിൽ ആരുടെ ചിത്രങ്ങളെല്ലാം പ്രദർശിപ്പിക്കണമെന്ന്​ കേന്ദ്ര സാംസ്​കാരിക മന്ത്രാലയമാണ്​ തീരുമാനമെടുത്തതെന്നാണ്​​ തനിക്ക്​ ലഭിച്ച വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേദിയിൽ നിന്ന്​ വീണ്ടും തടസപ്പെടുത്തലുണ്ടായി. ‘ഇത്​ ഇപ്പോൾ പറയേണ്ട ആവശ്യമില്ല. ഇൗ സംസാരം നിർത്തണം’ എന്ന്​ ജസേല താക്കർ ആവശ്യപ്പെട്ടു.

എന്നാൽ പ്രസംഗം അവസാനിപ്പിക്കാൻ തയാറാകാതെ പലേക്കർ, മറാത്തി സാഹിത്യ സമ്മേളനത്തിലെ സംഭവം വിവരിച്ചു. എഴുത്തുകാരി നയൻതാര സഗാളിനെ ചടങ്ങിൽ സംസാരിക്കാൻ ക്ഷണിക്കുകയും, അവർ സർക്കാറിനെ വിമർശിക്കാൻ സാധ്യതയുണ്ടെന്ന്​ കണ്ട്​ അവസാനം ക്ഷണം പിൻവലിക്കുകയും ചെയ്​തുവെന്നും അതേ സാഹചര്യം ഇവിടെയും ഒരുക്കുകയാണോ എന്നും ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAmol Palekarcriticizing government
News Summary - Amol Palekar's Speech Cut Off At Mumbai Event - India News
Next Story