Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി പ്രവർത്തകൻെറ കൊലപാതകം രാഷ്ട്രീയ പകപോക്കൽ- അമിത് ഷാ

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകൻെറ കൊലപാതകം രാഷ്ട്രീയ പകപോക്കൽ- അമിത് ഷാ
cancel

ന്യൂഡൽഹി: കേരള  മുഖ്യമന്ത്രി പിണറായി വിജയൻെറ ജന്മനാട്ടിൽ ബി.ജെ.പി പ്രവർത്തകനെ കൊല്ലപ്പെടുത്തിയ സംഭവം ഉത്‌കണ്‌ഠയുണ്ടാക്കുന്നതാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. രമിത്തിൻെറ കുടുംബത്തിന് അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രമിതിൻെറ പിതാവ് ചാവശ്ശേരി ഉത്തമനെ ഇതുപോലെ 2002-ൽ കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ രമിതിൻെറ അമ്മയെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നെന്നും അമിത് ഷാ വ്യക്തമാക്കി.

പ്രവർത്തകൻെറ കൊലപാതകം #RedTerror എന്ന ഹാഷ് ടാഗിൽ ബി.ജെ.പി ട്വിറ്ററടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - amitsha in kannur murder
Next Story