Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുമായുള്ള...

അമിത്​ ഷായുമായുള്ള കൂടികാഴ്​ചക്ക്​ പിന്നാലെ ബംഗാളിൽ നാല്​ കുടുംബങ്ങൾ തൃണമൂലിൽ ചേർന്നു

text_fields
bookmark_border
അമിത്​ ഷായുമായുള്ള കൂടികാഴ്​ചക്ക്​ പിന്നാലെ ബംഗാളിൽ നാല്​ കുടുംബങ്ങൾ തൃണമൂലിൽ ചേർന്നു
cancel

കൊൽക്കത്ത: അമിത്​ ഷായുമായുള്ള കൂടികാഴ്​ചക്ക്​ പിന്നാലെ നാല്​ ബംഗാളി കുടുംബങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പുരുലിയ ജില്ലയിലാണ്​ അമിത്​ ഷായുടെ ജൻ സമ്പർക്ക്​​ അഭിയാൻ നടന്നത്​. ഇതിൽ പ​െങ്കടുത്ത നാല്​ കുടുംബങ്ങളാണ്​ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​.

മാധ്യമങ്ങൾക്ക്​ മുന്നിൽവെച്ച്​ തൃണമൂൽ നേതാക്കൾ പാർട്ടി പതാക കുടുംബങ്ങൾക്ക്​ കൈമാറി. നിഷ്​കളങ്കരായ ഗ്രാമീണ ജനതയെ അമിത്​ ഷാ ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുകയാണെന്നും തൃണമൂൽ നേതൃത്വം കുറ്റപ്പെടുത്തി. അതേ സമയം, ആരും നിർബന്ധിച്ചട്ടല്ല ബി.ജെ.പി പരിപാടിയിൽ പ​െങ്കടുത്തതെന്നും തൃണമൂലിനൊപ്പം നിൽക്കാനാണ്​ താൽപര്യമെന്നും ബംഗാളി കുടുംബങ്ങൾ വ്യക്​തമാക്കി.

അതേ സമയം, സംഭവത്തിൽ തൃണമൂലിനെ കുറ്റപ്പെടുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം രംഗത്തെത്തി. വൃത്തികെട്ട രാഷ്​ട്രീയമാണ്​ തൃണമൂൽ കളിക്കുന്നത്​. ഇത്​ അവരെ ഭരണകാലത്ത്​ വേട്ടയാടുമെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsWestbengalbjp
News Summary - Amith sha on west bengal-India news
Next Story