Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിലപാട് മാറ്റി അമിത്...

നിലപാട് മാറ്റി അമിത് ഷാ; രാജ്യവ്യാപക എൻ.ആർ.സി ഇപ്പോൾ ചർച്ചയില്ലെന്ന്​

text_fields
bookmark_border
amith-sha
cancel

ന്യൂഡൽഹി: ഇന്ത്യ മുഴുവൻ എൻ.ആർ.സി നടപ്പിലാക്കുന്നതിനെ കുറിച്ച്​ ഇപ്പോൾ ചർച്ചയില്ലെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ്​ ശരി. മന്ത്രിസഭയിലോ പാർലമ​​​​​െൻറിലോ ഇക്കാര്യത്തിൽ നിലവിൽ ചർച്ചകളില്ലെന്ന്​ അമിത്​ ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക്​ നൽകിയ അഭിമുഖത്തിലാണ് അമിത്​ ഷായുടെ ​ പരാമർശം. നേരത്തെ,​ രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുമെന്നായിരുന്നു പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നത്.

ദേശീയ പൗരത്വ പട്ടികയും ജനസംഖ്യ രജിസ്​റ്ററും തമ്മിൽ ബന്ധമില്ല. അക്കാര്യം താൻ ഉറപ്പിച്ച്​ പറയുകയാണ്​. കോൺഗ്രസി​​​​​​െൻറ ഉൽപന്നമാണ്​ എൻ.ആർ.സി. എൻ.പി.ആറിൽ നിന്ന്​ പുറത്തായതി​​​െൻറ പേരിൽ ആർക്കും പൗരത്വം നഷ്​ടമാകില്ലെന്നും അമിത്​ ഷാ വ്യക്​തമാക്കി.

തടങ്കൽപാളയങ്ങളെ എൻ.ആർ.സിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ വർഷങ്ങളായി തടങ്കൽപ്പാളയങ്ങളുണ്ടെന്നും അമിത്​ ഷാ പറഞ്ഞു. എൻ.പി.ആർ നടപ്പാക്കാൻ കേരളത്തോടും പശ്​ചിമബംഗാളിനോടും ആവശ്യപ്പെടും. രാഷ്​ട്രീയനേട്ടത്തിനായി രണ്ട്​ മുഖ്യമന്ത്രിമാരും പാവങ്ങളെ വികസനത്തിൽ നിന്നും അകറ്റരുതെന്നും അമിത്​ ഷാ ആവശ്യപ്പെട്ടു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsindia newsCAA protest
News Summary - amith sha on NRC-India news
Next Story