മംഗളൂരു: ബി.ജെ.പി ദേശീയ പ്രസിഡണ്ടിന്‍റെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ കാത്തിരുന്ന മാധ്യമപ്രവർത്തകരെ കാണാതെ അമിത്ഷാ റോഡ്ഷോക്ക് പോയതിൽ അമർഷം. രണ്ട് മണിക്കൂർ കാത്തിരുന്നതിന് ശേഷമാണ് അമിത് ഷാ വാർത്താസമ്മേളനം ഇല്ലെന്നറിയിച്ച് റോഡ്ഷോക്ക് പോയത്.
നഗരത്തിലെ ഹോട്ടലിൽ ഉച്ചക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു മാധ്യമപ്രവർത്തകർക്ക് ലഭിച്ച അറിയിപ്പ്. രണ്ട് മണിക്കൂറിന് ശേഷമെത്തിയ അമിത് ഷാ വന്നയുടൻ തൊക്കോട്ട് റോഡ്ഷോ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശവും നൽകി സ്ഥലം വിടുകയായിരുന്നു. അസൗകര്യം നേരിട്ടതിൽ നളിൻ കുമാർ കട്ടീൽ എം.പി മാധ്യമപ്രവർത്തകരോട് ക്ഷമ ചോദിച്ചു.