Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Amitabh Bachchans police bodyguard transferred for allegedly earning Rs 1.5 crore per year
cancel
Homechevron_rightNewschevron_rightIndiachevron_rightവാർഷിക വരുമാനമായി...

വാർഷിക വരുമാനമായി ഒന്നരകോടി; അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം, അന്വേഷണം

text_fields
bookmark_border

മുംബൈ: വാർഷിക വരുമാനമായി ഒന്നരകോടി കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന്​ അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകനായ മുംബൈ പൊലീസ്​ കോൺസ്റ്റബിളിന്​​ സ്​ഥലംമാറ്റം. സംഭവത്തിൽ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകനായ ജിതേന്ദ്ര ഷിൻഡെയെയാണ്​ സ്​ഥലം മാറ്റിയത്​. മുംബൈ പൊലീസിൽ കോൺസ്റ്റബ്​ളായ ഷിൻഡെ വർഷങ്ങളായി ബച്ചന്‍റെ അംഗരക്ഷകനായി സേവനം അനുഷ്​ഠിക്കുകയായിരുന്നു. ഷിൻഡെ​ വാർഷിക ശമ്പളമായി ഒന്ന​ര കോടി കൈപ്പറ്റിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ്​ സ്​ഥലംമാറ്റം. ബച്ചനാണോ ​അതോ മ​റ്റാരെങ്കിലും ഷി​ൻഡെക്ക്​ പണം കൈമാറിയതെന്ന കാര്യം വ്യക്തമല്ല.

തന്‍റെ ഭാ​ര്യയ​ുടെ നേതൃത്വത്തിൽ ഒരു സുരക്ഷ ഏജൻസി നടത്തുന്നുണ്ടെന്ന്​ ഷി​ൻഡെ പൊലീസ്​ ഉദ്യോഗസ്​ഥരോട്​ വെളിപ്പെടുത്തിയിരുന്നു. അതുവഴി സെലിബ്രിറ്റികൾക്കും മറ്റും സുരക്ഷ ഉറപ്പാക്കും. ഷി​​ൻഡെയുടെ ഭാര്യയുടെ പേരിലാണ്​ ബിസിനസ്​ നടത്തുന്നതെന്നും അമിതാഭ്​ ബച്ചൻ തനിക്ക്​ പണം നൽകിയി​ട്ടില്ലെന്നു ഷി​ൻഡെ പറഞ്ഞു.

അഞ്ചുവർഷത്തിൽ കൂടുതൽ ഒരു പൊലീസുകാരനെ നിശ്ചിത സ്​ഥലത്ത്​ ജോലിക്ക്​ നിയോഗിക്കാൻ കഴിയില്ലെന്ന്​ മുംബൈ പൊലീസ്​ വ്യക്തമാക്കിയിരുന്നു. എന്നാൽ 2015 മുതൽ ബച്ചന്‍റെ സുരക്ഷ ചുമതല ഷിൻഡെക്ക്​ ആയിരുന്നു. ബച്ചന്‍റെ പ്രിയപ്പെട്ട സുരക്ഷ ഉദ്യോഗസ്​ഥരിൽ ഒരാളായിരുന്നു ഷിൻഡെ. സൗത്ത്​ മുംബൈയിലേക്കാണ്​ ഷിൻഡെയുടെ സ്​ഥലംമാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanJitendra Shinde
News Summary - Amitabh Bachchans police bodyguard transferred for allegedly earning Rs 1.5 crore per year
Next Story