'സംഗീതം, അറിയുംതോറും അകലംകൂടുന്ന മഹാസാഗരം' എന്ന് പറഞ്ഞത് കണിമംഗലം കോവിലകത്തെ ജഗന്നാധൻ തമ്പുരാനാണ്. സംഗീതത്തെപറ്റി നാം കാൽപ്പനികമായി അങ്ങിനെയൊക്കെ നാം പറയാറുമുണ്ട്. എന്നാലത്ര കാൽപ്പനികമൊന്നുമല്ലാത്ത ഒരു സംഗീത പഠനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരച്ഛനും മകനുമാണ് ഇൗ സംഗീത പഠന വീഡിയോയിലുള്ളത്. ആദ്യം യൂ ട്യൂബിൽ പങ്കുവച്ച വീഡിയൊ പിന്നീട് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പ്രചരിച്ചു. ബോളിവുഡ് താരം അമിതാഭ് ബച്ചൻ പങ്കുവച്ചതോടെ വീഡിയൊ കൂടുതൽ ജനപ്രിയമാവുകയായിരുന്നു.
'പുരുഷെൻറ അച്ഛൻ കുട്ടികളാണ്' എന്ന കുറിപ്പോടെയാണ് ബച്ചൻ വീഡിയൊ ഇസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കൊച്ചു കുട്ടി ശാസ്ത്രീയ സംഗുതം ആലപിക്കാൻ ശ്രമിക്കുന്നതിെൻറ വീഡിയോ ആണിത്. ആൺകുട്ടിയും അച്ഛനും ഒരുമിച്ച് തറയിൽ ഇരുന്ന് പാടുന്നതാണ് വീഡിയോയിൽ ഉള്ളത്. പിതാവ് തെൻറ ഹാർമോണിയം വായിക്കുകയും ക്ലാസിക്കൽ ഗാനം ആലപിക്കുകയും ചെയ്യുന്നു. അത് മകൻ അനുകരിക്കാൻ ശ്രമിക്കുന്നു. 3 വയസുള്ള ആൺകുട്ടിയുടെ പാട്ടും ഭാവങ്ങളുമാണ് വീഡിയോയെ രസകരമാക്കുന്നത്. ഇടക്ക് പതുക്കെ പാടാനൊക്കെ കുട്ടി ആവശ്യെപ്പടുകയും അച്ഛൻ അനുസരിക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോ ആദ്യമായി യൂട്യൂബിൽ പോസ്റ്റ് ചെയ്തത് ശ്രേയശ്രീ യാദവ് എന്ന യൂസറാണ്. തൻഹാജി ജാദവ് എന്നയാളിെൻറ മൂന്ന് വയസുള്ള മകൻ ശാസ്ത്രീയ സംഗീതം പഠിക്കുന്നതാണ് വീഡിയോയിൽ ഉള്ളതെന്നാണ് ശ്രേയശ്രീ പറയുന്നത്. ഞായറാഴ്ച എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സന്ധ്യ ട്വിറ്ററിൽ പങ്കിട്ടതിന് ശേഷമാണ് വീഡിയോ വൈറലായത്. ഇതിന് ശേഷമാണ് നടൻ അമിതാഭ് ബച്ചൻ വീഡിയോ പങ്കിട്ടത്. 3 ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമൻറുകളുമായി വീഡിയോ ട്വിറ്ററിൽ പെട്ടെന്ന് വൈറലായി. ബച്ചെൻറ അകൗണ്ടിൽ നിന്നുമാത്രം വീഡിയോ 16 ലക്ഷംപേർ കണ്ടിട്ടുണ്ട്.