Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളണ്ടിൽനിന്നുള്ള...

പോളണ്ടിൽനിന്നുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകൾ തിങ്കളാഴ്ച എത്തുമെന്ന്​ അമിതാഭ്​ ബച്ചൻ ‌

text_fields
bookmark_border
Amitabh Bachchan
cancel

മുംബൈ: രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ വലയുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന്​ ബിഗ്​ ബിയും. ന്യൂഡൽഹിയിലെ ഗുരുദ്വാര റകാബ് ഗഞ്ചിലെ കോവിഡ് കേന്ദ്രത്തിനുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ആദ്യബാച്ച് പോളണ്ടിൽ നിന്ന്​ തിങ്കളാഴ്ച എത്തുമെന്നു അദ്ദേഹം അറിയിച്ചു. 10 ലിറ്റർ ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് തിങ്കളാഴ്ച രാവിലെ ആറോ​ടെ എത്തുന്നത്​.

അഞ്ചുലിറ്റർ ശേഷിയുള്ള 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൂടി ഉടൻ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂർ കോവിഡ് കെയർ സെന്‍ററിന് അദ്ദേഹം രണ്ടു കോടി രൂപ സംഭാവന നൽകിയിരുന്നു. ജുഹുവിലെ ഒരു സ്കൂളിൽ ബച്ചന്‍റെ സംഭാവന കൊണ്ടു 25 കിടക്കകളുള്ള പരിചരണ കേന്ദ്രം സജ്ജമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amitabh bachchanOxygen Concentrators
News Summary - Amitabh Bachchan says first consignment of oxygen concentrators from Poland wili come tomorrow
Next Story