Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷാ ഇന്ന്​...

അമിത്​ ഷാ ഇന്ന്​ നാമനിർദേശ പത്രിക നൽകും

text_fields
bookmark_border
അമിത്​ ഷാ ഇന്ന്​ നാമനിർദേശ പത്രിക നൽകും
cancel

ഗാന്ധിനഗർ: ഗുജറാത്ത്​ തലസ്​ഥാനമായ ഗാന്ധിനഗറിൽ നിന്ന്​ മത്​സരിക്കുന്ന ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ ഇന്ന് ​ നാമ നിർദേശ പത്രിക നൽകും. എൻ.ഡി.എയുടെയും പാർട്ടിയുടെയും മുതിർന്ന നേതാക്കൾക്കൊപ്പമായിരിക്കും പത്രിക സമർപ്പി ക്കാൻ അമിത്​ ഷാ എത്തുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്​ മുമ്പ്​ അഹമ്മദാബാദിൽ റോഡ്​ഷോയും പൊതു യോഗവും സംഘടിപ്പിക്കും.

കേന്ദ്രമന്ത്രിമാരായ രാജ്​നാഥ്​ സിങ്​, നിതിൻ ഗഡ്​കരി എന്നിവർ റോഡ്​ഷോയിൽ അമിത്​ഷായെ അനു ഗമിക്കുമെന്നാണ്​ വിവരം. അഹമ്മദാബാദിലെ നാരാൺപുര മേഖലയിൽ സർദാർ വല്ലഭായ്​ പ​ട്ടേൽ പ്രതിമക്ക്​ സമീപത്തു നിന്നാരംഭിക്കുന്ന റോഡ്​ ഷോ നാല്​ കിലോ മീറ്റർ ദൂരം സഞ്ചരിക്കും. ഘട്​ലോദിയയിലെ പാട്ടീദാർ ചൗക്കിൽ റോഡ്​ ഷോ അവസാനിക്കുമെന്ന്​ ഗുജറാത്ത്​ ബി.ജെ.പി പ്രസിഡൻറ്​ ജിതു വഘനി പറഞ്ഞു.

രാജ്യസഭാ എം.പിയായ അമിത്​ഷാ ആദ്യമായാണ്​ ലോക്​ സഭയിലേക്ക്​ മത്​സരിക്കുന്നത്​. മുതിർന്ന നേതാവ്​ എൽ.കെ അദ്വാനി ആറ്​ തവണ വിജയിച്ച സീറ്റിലാണ്​ അമിത്​ഷാ മത്​സരിക്കുന്നത്​. പാർട്ടിയുടെ തീരുമാനത്തിൽ അദ്വാനി അസ്വസ്​ഥനാണ്​. അതിനാൽ തന്നെ അമിത്​ ഷായുടെ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കൊന്നും അദ്വാനി പ​ങ്കെടുക്കില്ല.

1991ൽ കോൺഗ്രസിൻെറ ജി.ഐ പ​ട്ടേലിനെതിരെ ഒന്നേകാൽ ലക്ഷം വോട്ടുകളുടെ ഭുരിപക്ഷത്തിൽ ഇവിടെ ജയിച്ച്​ അങ്കം തുടങ്ങിയതാണ്​ അദ്വാനി. 2014ലെ തെരഞ്ഞെടുപ്പിൽ നാലുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ മണ്ഡലത്തിൽ നിന്ന്​ ജയിച്ചത്​.

ഏപ്രിൽ നാലിനാണ്​ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഗുജറാത്തിലെ 26 ലോക്​സഭാ സീറ്റിലേക്കും ഏപ്രിൽ 23ന്​ തെരഞ്ഞെടുപ്പ്​ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahGandhinagarnominationmalayalam newsLok Sabha Electon 2019
News Summary - Amit Shah's Nomination From Gandhinagar Today - India News
Next Story