അർധരാത്രി മുംബൈയിൽ അമിത് ഷാ-അജിത് പവാർ കൂടിക്കാഴ്ച; മഹാരാഷ്ട്രയിൽ എന്ത് മാറ്റമുണ്ടാകും ?, അഭ്യൂഹങ്ങൾ ശക്തം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ അർധരാത്രി ഗസ്റ്റ്ഹൗസിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിൽ നിർണായക കൂടിക്കാഴ്ച. സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് പുറത്ത് വന്നത്. മഹായുതി സഖ്യത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇരുവരും തമ്മിൽ 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇരുപക്ഷത്ത് നിന്നും ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ അമിത് ഷായും മഹാരാഷ്ട്ര ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കൊടുവിൽ എൻ.സി.പി നേതാവ് ചാഗൻ ബുജ്ബാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
അജിത് പവാറുമായി ആലോചിക്കാതെയാണ് മന്ത്രിയെ തീരുമാനിച്ചത്. ഇത് മഹായുതി സഖ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് അജിത് പവാറും അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ തന്നെ മഹാരാഷ്ട്ര സർക്കാറിന്റെ ചില നടപടികളിൽ അജിത് പവാറിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളാണ് അമിത് ഷായും അജിത് പവാറും തമ്മിൽ നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരുടേയും കൂടിക്കാഴ്ചക്ക് പിന്നാലെ മഹാരാഷ്ട്ര മന്ത്രിസഭയിൽവീണ്ടും മാറ്റമുണ്ടാകുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

