അമിത് ഷായുടെ പശ്ചിമബംഗാളിലെ റാലി റദ്ദാക്കി
text_fieldsകൊൽക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പശ്ചിമബംഗാളിലെ റാലി റദ്ദാക്കി. ജാർഗ്രാമിൽ നടത്താനിരുന്ന റ ാലിയാണ് റദ്ദാക്കിയത്. പ്രദേശത്ത് അമിത് ഷായുടെ ഹെലികോപ്ടർ ഇറങ്ങുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച ്ചിരുന്നു. ബുധനാഴ്ച രാവിലെ ഇവിടെ ഹെലികോപ്ടറിലിറങ്ങാനായിരുന്നു ഷായുടെ പദ്ധതി.
ചൊവ്വാഴ്ച രാത്രി വൈകി യും അമിത് ഷായുടെ ഹെലികോപ്ടർ ഇറങ്ങാനുള്ള അനുമതി തേടി ബി.ജെ.പി പ്രാദേശിക നേതൃത്വം ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാൽ, അനുമതി ലഭിച്ചില്ല. മാൽഡ ജില്ലയിലും അമിത് ഷായുടെ ഹെലികോപ്ടർ ഇറങ്ങുന്നതിന് ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.വി.വി.െഎ.പി ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്.
ഹെലികോപ്ടർ ഇറക്കാനായി തയാറാക്കിയ താൽക്കാലിക ഹെലിപാഡ് സജ്ജീകരിക്കാൻ കഴിയില്ലെന്നും നിലവിലുള്ള വിമാനത്താവളത്തിൽ ഇതിനുള്ള സൗകര്യമില്ലെന്നുമായിരുന്നു ജില്ലാ ഭരണകൂടത്തിെൻറ വാദം. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിൽ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ ഗണതന്ത്ര യാത്രേയാടെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
