' സൂക്ഷിച്ചോളൂ, അമിത് ഷാ നിങ്ങളുടെ ഒറ്റുകാരനാകും'; മോദിക്ക് മമത ബാനർജിയുടെ മുന്നറിയിപ്പ്
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായെ വിശ്വസിക്കരുതെന്നും ഒരിക്കൽ അയാൾ നിങ്ങളുടെ ഒറ്റുകാരനാകുമെന്നും മമത മോദിയോട് പറഞ്ഞു.
ഇതെല്ലാം അമിത് ഷായുടെ കളിയാണ്. മോദിക്ക് എല്ലാം അറിയാം. എന്നാൽ, അമിത് ഷായെ വിശ്വസിക്കരുത്. ഒരുനാൾ അയാൾ നിങ്ങളുടെ ഒറ്റുകാരനാകുമെന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു.
തന്റെ അധികാരപരിധി മറികടന്ന് ആക്ടിങ് പ്രധാനമന്ത്രിയെ പോലെയാണ് അയാൾ പെരുമാറുന്നതെന്നും മമത കുറ്റപ്പെടുത്തി. 15 ദിവസത്തിനകം വോട്ടർ പട്ടികയുടെ തീവ്രപരിഷ്‍കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻലക്ഷ്യമിടുന്നത്. ബി.ജെ.പിയുടെ നിർദേശപ്രകാരമാണിതെന്നും മമത ആരോപിച്ചു.
അഗർത്തലയിലെ തൃണമൂൽകോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിലും മമത പ്രതികരിച്ചു. സംഭവസ്ഥലം സന്ദർശിക്കാനിരുന്ന തൃണമൂലിന്റെ അഞ്ചംഗ സംഘത്തെ പൊലീസ് തടഞ്ഞുവെന്ന് മമത ആരോപിച്ചു. ഞാൻ ഒറ്റക്ക് അവിടെ പോകുമെന്നും മമത പറഞ്ഞു. മണ്ഡലങ്ങളിലേക്ക് ബി.ജെ.പി ജനപ്രതിനിധികൾ പോകാത്തതിനാലാണ് എം.പി ഖാഗൻ മുർമ്മുവിനെതിരെ ആക്രമണം നടന്നതെന്നും മമത പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണെന്നും മമത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

