Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദത്തെ ചെറുക്കാൻ...

ഭീകരവാദത്തെ ചെറുക്കാൻ ഒരുമിച്ച് പോരാടണമെന്ന് അമിത്​ ഷാ

text_fields
bookmark_border
Amith Shah
cancel
camera_alt

അമിത് ഷാ

ന്യൂഡൽഹി: ഭീകരവാദത്തെ പരാജയപ്പെടുത്താൻ എല്ലാ രാഷ്ട്രങ്ങളും തോളോടുതോൾ ചേർന്ന് പോരാടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. അതിർത്തി കടന്നെത്തുന്ന ഭീകരതയെ ഒരു രാജ്യത്തിനും ഒറ്റക്ക് ചെറുക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നടക്കുന്ന 'ഭീകരതക്ക് പണമില്ല' ആഗോള സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത്​ ഷാ.

ചില രാജ്യങ്ങൾ തുടർച്ചയായി ഭീകരതയെ സഹായിക്കുകയാണ്. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാൻ രാജ്യങ്ങളും അന്വേഷണ ഏജൻസികളും തയാറാകണം. 'നോ മണി ഫോർ ടെറർ' ദൗത്യം സ്ഥിരസ്വഭാവത്തിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആധുനിക സാ​ങ്കേതികവിദ്യയെ ദുരുപയോഗംചെയ്താണ് ഭീകരവാദം വേരുറപ്പിക്കുന്നത്. ഭീകരവാദത്തിനുള്ള സാമ്പത്തികസഹായം തടയുന്നതിന് നിയമനിർമാണമുൾപ്പെടെ നടത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Sha
News Summary - Amit Shah wants to fight together to fight terrorism
Next Story