Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിയുടെ കൂറ്റൻ...

ഗാന്ധിയുടെ കൂറ്റൻ ചുവർചിത്രം അമിത് ഷാ അനാച്ഛാദനം ചെയ്തു

text_fields
bookmark_border
ഗാന്ധിയുടെ കൂറ്റൻ ചുവർചിത്രം അമിത് ഷാ അനാച്ഛാദനം ചെയ്തു
cancel

അഹമ്മദാബാദ്: രാഷ്​ട്ര പിതാവ്​ മഹാത്മാ ഗാന്ധിയെ ഹിന്ദുമഹാസഭ നേതാവ്​ ​വിനായക്​ ഗോഡ്​സെ വെടിവെച്ചു കൊന്നതിന്‍റെ 74ാം വാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിയുടെ ചുവർചിത്രം അമിത് ഷാ അനാച്ഛാദനം ചെയ്തു. അഹമ്മദാബാദിലെ സബർമതി നദീതീരത്താണ്​ കളിമണ്ണിൽ ഗാന്ധിയുടെ കൂറ്റൻ​ ചുവർചിത്രമൊരുക്കിയത്​.

'മഹാത്മാഗാന്ധി ഓരോ ഭാരതീയന്‍റെയും ഹൃദയത്തിൽ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം വിതറി. അദ്ദേഹത്തിന്‍റെ ചിന്തകളും ആദർശങ്ങളും രാഷ്ട്രത്തെ സേവിക്കാൻ ഓരോ ഇന്ത്യക്കാരനെയും എപ്പോഴും പ്രചോദിപ്പിക്കും. ഇന്ന്, ബഹുമാനപ്പെട്ട ബാപ്പുവിന്‍റെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു' -ചടങ്ങിന്​ ശേഷം അമിത്​ ഷാ ട്വിറ്ററിൽ കുറിച്ചു.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്‍റെ (കെ.വി.ഐ.സി) മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച രാജ്യത്തുടനീളമുള്ള 75 ശിൽപികൾ ശേർന്നാണ്​ ചുവർചിത്രം നിർമ്മിച്ചത്. അനാച്ഛാദന ചടങ്ങിൽ കേന്ദ്ര മന്ത്രി നാരായൺ റാണെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ, കെവിഐസി ചെയർമാൻ വിനയ് കുമാർ സക്സേന തുടങ്ങിയവർ സംബന്ധിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദി രക്​തസാക്ഷി ദിനത്തിൽ ഗാന്ധിജിക്ക്​ ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രപിതാവിന്‍റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണിതെന്ന്​ അദ്ദേഹം പറഞ്ഞു. 1948 ജനുവരി 30 ന് ബിർള ഹൗസിൽ വെച്ചാണ് മഹാത്മാഗാന്ധിയെ നാഥുറാം വിനായക്​ ഗോഡ്‌സെ കൊലപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahatma gandhiAmit Shahmartyrs day
News Summary - Amit Shah unveils Mahatma Gandhi's mural in Ahmedabad on his 74th martyrs day
Next Story