Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗാലാൻഡ്​...

നാഗാലാൻഡ്​ വെടിവെപ്പ്​: വിശദ ചർച്ച വേണമെന്ന്​ പ്രതിപക്ഷം; രാജ്യസഭ നിർത്തിവെച്ചു, അമിത്​ ഷാ പ്രതികരിക്കുമെന്ന്​ സർക്കാർ

text_fields
bookmark_border
നാഗാലാൻഡ്​ വെടിവെപ്പ്​: വിശദ ചർച്ച വേണമെന്ന്​ പ്രതിപക്ഷം; രാജ്യസഭ നിർത്തിവെച്ചു, അമിത്​ ഷാ പ്രതികരിക്കുമെന്ന്​ സർക്കാർ
cancel

ന്യൂഡൽഹി: നാഗാലാൻഡിൽ നടന്ന വെടിവെപ്പ്​ സംബന്ധിച്ച്​ പാർലമെന്‍റിൽ വിശദമായ ചർച്ച നടത്തണമെന്ന്​ പ്രതിപക്ഷം. പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചു. ചർച്ചക്ക്​ അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ​ രാജ്യസഭ 12 മണി വരെ നിർത്തിവെച്ചു. അതേസമയം, വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത്​ ഷാ പ്രതികരിക്കുമെന്ന്​ സർക്കാർ അറിയിച്ചു.

നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും അമിത്​ ഷാ പ്രസ്​താവന നടത്തും. ലോക്​സഭയിൽ മൂന്ന്​ മണിക്കും രാജ്യസഭയിൽ നാലുമണിക്കുമായിരിക്കും അമിത്​ ഷായുടെ പ്രസംഗം.

അതേസമയം, പ്രതിപക്ഷ പാർട്ടികളെല്ലാം അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. നാഗാലാൻഡിൽ ദൗർഭാഗ്യകരമായ സംഭവമാണ്​ ഉണ്ടായതെന്നും ശക്​തമായ നടപടിയുണ്ടാകുമെന്നും അമിത്​ ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

നാ​ഗാ​ലാ​ൻ​ഡി​ലെ മോ​ൺ ജി​ല്ല​യി​ൽ സൈ​ന്യ​ത്തി​‍െൻറ വെ​ടി​യേ​റ്റ് 14 ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഖ​നി തൊ​ഴി​ലാ​ളി​ക​ളെ നാ​ഗാ തീ​വ്ര​വാ​ദി​ക​ളെ​ന്നു​ തെ​റ്റി​ദ്ധ​രി​ച്ചു വെ​ടി​​വെ​ച്ചെ​ന്നാ​ണ് സൂ​ച​ന. വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു ജ​വാ​ൻ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം, ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്​ ഉത്തരവിട്ടു​. നാഗാലാൻഡ്​ സർക്കാർ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്​. മ​ര​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യും നാ​ഗാ​ലാ​ൻ​ഡ്​ മു​ഖ്യ​മ​ന്ത്രി നെ​ഫ്യൂ റി​യോ​യും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shah
News Summary - Amit Shah To Make Statement On Nagaland Army Op Deaths In Parliament
Next Story