Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമത ഭൂമി നൽകി;...

മമത ഭൂമി നൽകി; അഭയാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ അമിത്​ ഷാ

text_fields
bookmark_border
മമത ഭൂമി നൽകി; അഭയാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ അമിത്​ ഷാ
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിലെ അഭയാർഥികളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളുമായി ബി.ജെ.പി. അഭയാർഥികൾക്ക്​ ഭൂമി നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ബി.ജെ.പിയുടെ നീക്കം. ഇതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അഭയാർഥി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കും.

നാരായൺപൂർ ​ഗ്രാമത്തിലെ അഭയാർഥി കുടുംബത്തോടൊപ്പമായിരിക്കും അമിത്​ ഷാ ഭക്ഷണം കഴിക്കുക. ബി.ജെ.പിയുടെ പരിബർത്തൻ യാത്രയുടെ സമാപനത്തിന്‍റെ ഭാഗമായാണ്​ ഷാ ബംഗാളിലെത്തുന്നത്​. സൗത്ത്​ 24 പർഗാന ജില്ലയിലായിരിക്കും അദ്ദേഹം അഭയാർഥി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. സി.എ.എ പോലുള്ള നിയമങ്ങൾ അഭയാർഥികൾക്ക്​ അനുകൂലമാണെന്ന്​ പറയുകയും അമിത്​ ഷായുടെ ലക്ഷ്യമാണ്​.

അതേസമയം, അഭയാർഥികൾക്ക്​ ഭൂമി നൽകുന്നതുൾപ്പടെയുള്ള നടപടികൾ തൃണമൂൽ കോൺഗ്രസും സജീവമാക്കിയിട്ടുണ്ട്​. എന്നാൽ, അഭയാർഥികളാണെങ്കിലും മറ്റ്​ ജനവിഭാഗങ്ങളാണെങ്കിലും ബി.ജെ.പിക്കും തൃണമൂലിനും രാഷട്രീയം മാത്രമാണ്​ ലക്ഷ്യമെന്ന വിമർശനമാണ് ഇതിനോട്​​ ഇടതുപക്ഷം ബംഗാളിൽ ഉയർത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shaTMC
News Summary - Amit Shah to dine with refugees as Mamata gives land pattas, BJP, TMC woo them ahead of Bengal polls
Next Story