Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ​ഷാ വീണ്ടും...

അമിത് ​ഷാ വീണ്ടും ചെന്നൈയിലേക്ക്; ര​ജ​നി​കാ​ന്തു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ശ്ര​മം

text_fields
bookmark_border
amitshah with rajinikanth
cancel
camera_alt

അമിത്​ ഷാ രജനീകാന്തിനൊപ്പം

ചെ​ന്നൈ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​വീ​ണ്ടും ചെ​ന്നൈ​യി​ലെ​ത്തു​ന്നു. ആ​ർ.​എ​സ്.​എ​സ്​ സൈ​ദ്ധാ​ന്തി​ക​നാ​യ എ​സ്. ഗു​രു​മൂ​ർ​ത്തി പ​ത്രാ​ധി​പ​രാ​യ 'തു​ഗ്ല​ക്​' ത​മി​ഴ്​ മാ​സി​ക​യു​ടെ 51ാമ​ത്​ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ വ​രു​ന്ന അ​മി​ത് ​ഷാ ​ര​ജ​നി​കാ​ന്തു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യേ​ക്കും. ഇ​തി​നാ​യി ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ ര​ജ​നി​കാ​ന്തു​മാ​യി ബ​ന്ധ​െ​പ്പ​ട്ടു.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്കാ​യി വി​ദേ​ശ​ത്തേ​ക്കു​ പോ​കാ​നി​രി​ക്കു​ന്ന ര​ജ​നി​കാ​ന്ത്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. രാ​ഷ്​​ട്രീ​യ ക​ക്ഷി രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ബി.​ജെ.​പി-​അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ന്​ ധാ​ർ​മി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​െൻറ ശ്ര​മം. അ​ണ്ണാ ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ഖ്യ​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും അ​മി​ത്​ ഷാ ​കൂ​ടി​യാ​ലോ​ച​ന ന​ട​ത്തും.

ജ​നു​വ​രി 14ന്​ ​ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiAmit ShahRajinikanth
News Summary - Amit Shah to Chennai; Attempt to see Rajinikanth
Next Story