Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎഫ്.സി.ആർ.എയിൽ...

എഫ്.സി.ആർ.എയിൽ പിന്നോട്ടില്ല; ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യോ​ട് അ​മി​ത് ഷാ

text_fields
bookmark_border
എഫ്.സി.ആർ.എയിൽ പിന്നോട്ടില്ല; ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യോ​ട് അ​മി​ത് ഷാ
cancel

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി​യി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്ന് ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി.​ബി.​സി.​​ഐ) പ്ര​തി​നി​ധി സം​ഘ​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​അ​റി​യി​ച്ചു. നി​യ​മ ഭേ​ദ​ഗ​തി ക്രൈസ്തവ സ​മ​ു​ദാ​യ​ത്തെ മാ​ത്രം ക​ണ്ട​ല്ലെ​ന്നും മ​റ്റു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളും ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ളു​മെ​ല്ലാം ഇ​തി​ന്റെ പ​രി​ധി​യി​ൽ​പ്പെ​ടു​മെ​ന്നും അ​മി​ത് ഷാ ​ഓ​ർ​മി​പ്പി​ച്ചു. ഇ​ത് ക്രി​സ്ത്യാ​നി​ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന ധാ​ര​ണ മാ​റ്റ​ണ​മെ​ന്ന് ബി​ഷ​പ്പു​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട അ​മി​ത് ഷാ ​സ​മു​ദാ​യാം​ഗ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം പ​റ​യാ​നും നി​ർ​ദേ​ശി​ച്ചു.

സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്കു​നി​ര​ത്തി

​ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് എ​ഫ്.​സി.​ആ​ർ.​എ വ​ഴി വ​ന്ന 17,000ൽ​പ​രം കോ​ടി രൂ​പ​യി​ൽ കേ​വ​ലം 3000 കോ​ടി രൂ​പ​യോ​ളം മാ​ത്ര​മാ​ണ് ക്രി​സ്ത്യ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് ല​ഭി​ച്ച​തെ​ന്ന് ത​ന്റെ വാ​ദ​ത്തി​ന് ഉ​പോ​ൽ​ബ​ല​ക​മാ​യി അ​മി​ത് ഷാ ​ക​ണ​ക്കു​നി​ര​ത്തി​യെ​ന്ന് സി.​ബി.​സി.​ഐ ഉ​പാ​ധ്യ​ക്ഷ​ൻ മാ​ത്യു കോ​യി​ക്ക​ൽ പ​റ​ഞ്ഞു.

ഹി​ന്ദു സം​ഘ​ട​ന​ക​ളും മ​താ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു സം​ഘ​ട​ന​ക​ളും വി​ദേ​ശ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് എ​ഫ്.​സി.​ആ​ർ.​എ ക്രി​സ്ത്യാ​നി​ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് പ​റ​യ​രു​തെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ നി​യ​മ​ത്തി​ന്റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നും ത​ന്റെ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​മി​ത് ഷാ ​ബി​ഷ​പ്പു​മാ​രോ​ട് പ​റ​ഞ്ഞു. നി​യ​മ ഭേ​ദ​ഗ​തി​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ണ്ടാ​കി​ല്ല എ​ന്നും നി​യ​മ​മാ​കു​ന്ന തീ​യ​തി തൊ​ട്ടാ​യി​രി​ക്കും ബി​ൽ ബാ​ധ​മാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി​യെ​ന്നും മാ​ത്യു കോ​യി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ക്ര​മ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ഫ​യ​ൽ ചെ​യ്യി​ക്കാ​ൻ നി​ർ​ദേ​ശം

ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ന്റെ സ്കൂ​ളു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ള​ു​ടെ​യും കാ​ര്യ​ത്തി​ൽ ത​ന്റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മു​ണ്ടാ​കു​മെ​ന്ന് അ​മി​ത് ഷാ ​അ​റി​യി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം തു​ട​ർ​ന്നു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രി​സ്ത്യ​ൻ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം കൂ​ടെ നി​ൽ​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ഏ​ത് ക്രി​സ്ത്യ​ൻ സ്ഥാ​പ​ന​ത്തി​നു​നേ​രെ അ​ക്ര​മം ന​ട​ന്നാ​ലും എ​ഫ്.​ഐ.​ആ​ർ ഫ​യ​ൽ ചെ​യ്യി​ച്ച് പൊ​ലീ​സി​നെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​വി​ക്ക​ണ​മെ​ന്ന് അ​മി​ത് ഷാ ​ബി​ഷ​പ്പു​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സ് പ​ല​പ്പോ​ഴും സ​ഹ​ക​രി​ക്കാ​റി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, അ​ത്ത​രം ഘ​ട്ട​ത്തി​ൽ ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കാ​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ ക​ർ​ശ​ന നി​യ​മം ല​ഘു​വാ​ക്കി​യ​താ​ണെ​ന്ന്

​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത് ക​ർ​ശ​ന നി​യ​മ​മാ​യി​രു​ന്നു​വെ​ന്നും അ​ത് ഒ​ന്നു​കൂ​ടി ല​ഘു​വാ​ക്കി ആ​ശ​ങ്ക​ക​ൾ കു​റ​ച്ച് മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്ത​തെ​ന്നു​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു വ​ന്ന​പ്പോ​ൾ നി​ങ്ങ​ളാ​രും സ​ർ​ക്കാ​റി​ന്റെ​യ​ടു​ത്ത് പോ​യി​ല്ല​ല്ലോ എ​ന്ന് അ​മി​ത് ഷാ ​ബി​ഷ​പ്പു​മാ​രോ​ട് ചോ​ദി​ച്ചു.

വ​ള​രെ ആ​ദ​ര​വോ​ടെ ത​ങ്ങ​ളെ സ്വീ​ക​രി​ച്ച അ​മി​ത് ഷാ ​ആ​ശ​ങ്ക​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യും കേ​ട്ടു​വെ​ന്നും അ​തി​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ചു​വെ​ന്നും സംഘത്തിലുണ്ടായിരുന്ന ആ​ന്റ​ണി പൂ​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ത പ​രി​വ​ർ​ത്ത​ന ബി​ല്ലു​ക​ളും മ​ണി​പ്പൂ​ർ സം​ഘ​ർ​ഷ​വു​മെ​ല്ലാം ച​ർ​ച്ച​യി​ൽ വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahfcraIndia NewsKerala Catholic Bishops' Council
News Summary - Amit Shah tells Catholic Bishops' Council No backing down on FCRA
Next Story