Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആളില്ല; തെലങ്കാന റാലി...

ആളില്ല; തെലങ്കാന റാലി റദ്ദാക്കി അ​മി​ത്​ ഷാ

text_fields
bookmark_border
ആളില്ല; തെലങ്കാന റാലി റദ്ദാക്കി അ​മി​ത്​ ഷാ
cancel

ഹൈ​ദ​രാ​ബാ​ദ്​: ആ​ളി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ അ​മി​ത്​ ഷാ ​തെ​ല​ങ്കാ​ന​യി​ലെ റാ​ലി റ​ദ്ദാ​ക്കി. ക​രീം​ ന​ഗ​ർ, പെ​ഡ്​​ഡ​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന റാ​ലി​യാ​ണ്​ ജ​ന​ങ്ങ​ള​ു​ട െ പ്ര​തി​ക​ര​ണം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. റാ​ലി റ​ദ്ദാ​ക്കി​യ ഷാ ​ആ​​ന്ധ്ര​യി​ൽ നി​ന്നു​ത​ന്നെ ഡ​ൽ​ഹി​ക്കു മ​ട​ങ്ങി.

ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ​കോ​ള​ജ്​ ഗ്രൗ​ണ്ടു​ക​ളി​ലാ​യി​രു​ന്നു സ​മ്മേ​ള​ന​വും റാ​ലി​യും. ഇ​രു സ്​​ഥ​ല​ങ്ങ​ളി​ലും കു​റ​​ഞ്ഞ ആ​ളു​ക​ളെ​യേ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക്​ സം​ഘ​ടി​പ്പി​ക്കാ​നാ​യു​ള്ളൂ. റാ​ലി​ക്ക്​ ആ​ളു കു​റ​ഞ്ഞ​തി​ൽ സം​സ്​​ഥാ​ന നേ​താ​ക്ക​ളോ​ട്​ അ​മി​ത്​ ഷാ ​ക്ഷു​ഭി​ത​നാ​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നാ​യി ഷാ ​തി​ര​ക്കി​ട്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ബി.​ജെ.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​റാ​വു പ​റ​യു​ന്ന​ത്. ഇൗ​യി​ടെ ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ള​ത്തും സ​മാ​ന അ​നു​ഭ​വം ഷാ​ക്ക്​ ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaAmit Shah
News Summary - amit shah telangana rally-india news
Next Story