Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ ; രാഹുലിനെതിരെ അമിത് ഷാ

text_fields
bookmark_border
Rahul Gandhi , Amit Shah
cancel
camera_alt

രാഹുൽ ഗാന്ധി,അമിത് ഷാ

ന്യൂഡൽഹി: വിദേശയാത്രകൾ അവസാനിപ്പിച്ച് രാജ്യത്തെ ഗ്രാമങ്ങളിലേക്ക് ഇറങ്ങാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യയെ വിമർശിച്ചതുകൊണ്ട് മാത്രം അധികാരത്തിലെത്താനാകില്ലെന്നും ഇതേ രീതി തുടർന്നാൽ അടുത്ത 30 വർഷവും കോൺഗ്രസിന് പ്രതിപക്ഷത്ത് തന്നെ ​ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ പൂനെയിൽ ഞായറാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു അമിത് ഷായുടെ വിമർശനം. വിദേശ വേദികളിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിക്കുന്നതിന് പകരം രാജ്യത്തെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനാണ് രാഹുൽ ഗാന്ധി ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിൽ നടന്ന ഭാരത് സമിറ്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് അമിത് ഷായുടെ വിമർശനത്തിന് കാരണം. പ്രധാനമന്ത്രി മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. വിദേശ പ്രതിനിധികൾ പങ്കെടുത്ത വേദിയിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചതെന്നാണ് അമിത് ഷായുടെ ആരോപണം.

2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. എന്നാൽ, മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള 12 വർഷത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണങ്ങൾ പോലും ഉയർന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽനിന്ന് കോൺഗ്രസ് പാഠം പഠിക്കണമെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വിശ്വാസം വീണ്ടെടുക്കണമെന്നും അമിത് ഷാ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit shah Targets Rahul
Next Story