Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​തി​പ​ക്ഷ സ​ഖ്യ​മായ ഇന്ത്യയെ ``പ​ഴ​യ കു​പ്പി​യി​ലെ പ​ഴ​യ വീ​ഞ്ഞ്'' എ​ന്ന് ഉ​പ​മി​ച്ച് അ​മി​ത് ഷാ

text_fields
bookmark_border
Amit Shah
cancel

ഗാന്ധിനഗർ: രാജ്യത്തെ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ​ക്കെതിരെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ ``പ​ഴ​യ കു​പ്പി​യി​ലെ പ​ഴ​യ വീ​ഞ്ഞ്'' എ​ന്നാണ് അ​മി​ത് ഷാ ഉപമിച്ചത്. 12 ​ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രു കൂ​ട്ടം നേ​താ​ക്ക​ളാ​ണ് ഈ സ​ഖ്യ​ത്തി​ലുള്ളതെന്നും കുറ്റപ്പെടുത്തി.

പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച ഷാ, ​അ​തി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌വ്യ​വ​സ്ഥ ലോ​ക​ത്തി​ലെ 11-ാം റാ​ങ്കി​ന് അ​പ്പു​റ​ത്തേ​ക്ക് പോ​യി​ട്ടി​ല്ല. എന്നാൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​റ്റ​യ​ടി​ക്ക് അ​തി​നെ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​ച്ചെ​ന്നും അമിത് ഷാ അവകാശപ്പെട്ടു.

12 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രു കൂ​ട്ടം നേ​താ​ക്ക​ളാ​ണ് യു​.പി.എ​യിലും കോ​ണ്‍​ഗ്ര​സിലുമുള്ളത്. അ​വ​ർ ഇ​പ്പോ​ൾ പേ​ര് മാ​റ്റിയിരികുകകയാണ്. എ​ന്നാ​ൽ നി​ങ്ങ​ൾ അ​വ​രെ യു​.പി.എ എ​ന്ന് വി​ളി​ക്ക​ണ​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ൽ എ​ന്ന ചൊ​ല്ല് നി​ങ്ങ​ൾ കേ​ട്ടി​ട്ടി​ല്ലേ. എ​ന്നാ​ൽ ഇ​വി​ടെ കു​പ്പി​യും വീ​ഞ്ഞും പ​ഴ​യ​താ​ണ്. അ​തു​കൊ​ണ്ട് ച​തി​ക്ക​പ്പെ​ട​രു​ത്. മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​.ജെ.പി ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ന​മ്മ​ളി​ൽ പ​ല​രും രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം ക​ണ്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​നു​വേ​ണ്ടി മ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടു​മി​ല്ല. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് പ​ല​രും പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വി​ക്കു​ന്ന​തി​ൽ നി​ന്ന് ഞ​ങ്ങ​ളെ ത​ട​യാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻ.എസ്.ജി) പ്രാദേശിക കേന്ദ്രത്തിന് തറക്കല്ലിട്ട ശേഷം നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amit Shah Targets Opposition, Terms It Group Of Corrupt Leaders
Next Story