Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു...

ജെ.എൻ.യു വിദ്യാർഥികളുമായി ചർച്ച നടത്തണം; ലഫ്​. ഗവർണറോട്​​ അമിത്​ ഷാ

text_fields
bookmark_border
ജെ.എൻ.യു വിദ്യാർഥികളുമായി ചർച്ച നടത്തണം; ലഫ്​. ഗവർണറോട്​​ അമിത്​ ഷാ
cancel

ന്യൂഡൽഹി: ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്​​​​റു യൂ​​​നി​​​വേ​​​ഴ്​​​​സി​​​റ്റി (ജെ.​​​എ​​​ൻ.​​​യു) വി​​​ദ് യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​നേ​​​രെയുളള അക്രമ സംഭവത്തിൽ ഇടപെട്ട്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. ഡൽഹി ലഫ്​റ്റനൻറ്​ ഗവർണർ അനിൽ ബൈജലിനെ വിളിച്ച അമിത്​ ഷാ വിദ്യാർഥികളുമായി ചർച്ച നടത്താൻ നിർദേശം നൽകി. വിദ്യാർഥി പ്രത ിനിധികളുമായി ചർച്ച നടത്തി പ്രശ്​ന പരിഹാരത്തി​െലത്താനാണ്​ നിർദേശം.

ജെ.എൻ.യു രജിസ്ട്രാറും പ്രോ വി.സിയും ഇന്ന് രാവിലെ ഡൽഹി ലഫ്​.ഗവർണർ അനിൽ ബൈജലിനെ കണ്ട്​ കാമ്പസിലെ സ്ഥിതിഗതികൾ അറിയിച്ചു.

കാമ്പസിൽ ഫീസ്​ വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളാണ്​ കഴിഞ്ഞ ദിവസം അക്രമത്തിനിരയായത്​. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു. പര​ിക്കേറ്റ 23 പേർ ചികിത്സയിലുണ്ടെന്ന്​ എയിംസ്​ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​.

ജെ.എൻ.യു കാമ്പസ്​ കനത്ത പൊലീസ്​ സുരക്ഷയിലാണ്​. ഐ.ഡി കാർഡുള്ളവരെ മാത്രമാണ്​ പൊലീസ്​ അകത്തേക്ക്​ കയറ്റിവിട​ുന്നത്​. ഹോസ്​റ്റലുകൾക്കും അഡ്​മിനിസ്​ടേഷൻ ​വിഭാഗത്തിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്​. കാമ്പസിൽ പ്രവേശിക്കുന്നതിന്​ മാധ്യമങ്ങൾക്കും വിലക്കുണ്ട്​.

അക്രമവുമായി ബന്ധപ്പെട്ട്​ മൂന്ന്​ കേസുകൾ പൊലീസ്​ ഫയൽ ചെയ്​തിട്ടുണ്ട്​. സംഘടിത ആക്രമണം, കലാപശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ്​ കേസ്​. അ​ക്രമ കേസ്​ ക്രൈം​ബ്രാഞ്ചാണ്​ അന്വേഷിക്കുന്നത്​. പൊലീസ് ഉദ്യോഗസ്ഥർ കാമ്പസിലും ആശുപത്രിയിലുമെത്തി വിദ്യാർഥികളുമായി സംസാരിക്കുകയും തെളിവുകൾ ശേഖരിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ സംഭവം നടന്ന്​ മണിക്കൂറുകൾ കഴിഞ്ഞിട്ടും ​െപാലീസ്​ അക്രമികളെ അറസ്​റ്റു ചെയ്​തില്ലെന്നും ആരോപണമുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUDelhi PoliceAmit Shahindia newsJNU ViolenceLieutenant Governor Anil BaijalABVP attack JNU
News Summary - Amit Shah speaks to Delhi Lieutenant Governor Anil Baijal, requests him to call representatives fom JNU - India news
Next Story