Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യോത്സവത്തേക്കാൾ...

രാജ്യോത്സവത്തേക്കാൾ ടിപ്പു ജയന്തിക്ക്​ കർണാടക സർക്കാർ പ്രാധാന്യം നൽകുന്നു- അമിത്​ ഷാ

text_fields
bookmark_border
amit sha
cancel

ബംഗളൂരു: സംസ്​ഥാന തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കർണാടകയിൽ ബി.ജെ.പിയുടെ നവ കർണാടക നിർമാൺ പരിവർത്തന യാത്രക്ക്​ തുടക്കമായി. സംസ്​ഥാന അധ്യക്ഷൻ ബി.എസ്​. യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്ര ​75 ദിവസംകൊണ്ട്​ 7500 കി.മീറ്റർ സഞ്ചരിച്ച്​ സംസ്​ഥാനത്തെ 224 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തും. വ്യാഴാഴ്​ച ബംഗളൂരു തുമകൂരു റോഡിലെ മൈതാനത്ത്​ ദേശീയാധ്യക്ഷൻ അമിത്​ ഷാ യാത്ര ഫ്ലാഗ്​ഒാഫ്​ ചെയ്​തു. 

സിദ്ധരാമയ്യ സർക്കാർ കർണാടകയെ അഴിമതിയിൽ ഒന്നാ​മതെത്തിച്ചതായും അഴിമതി സർക്കാറിന്​ പകരം സുതാര്യമായ സർക്കാറാണ്​  എല്ലാ സംസ്​ഥാനത്തും ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അമിത് ​ഷാ പറഞ്ഞു. കർണാടക പിറവിദിനമായ രാജ്യോത്സവത്തേക്കാൾ പ്രധാന്യം നവംബർ 10ലെ ടിപ്പു ജയന്തി ആഘോഷത്തിനാണ്​ സിദ്ധരാമയ്യ സർക്കാർ നൽകുന്നത്​. ടിപ്പു ജയന്തി ആഘോഷം വോട്ട്​ബാങ്ക്​ രാഷ്​ട്രീയമാണ്​. പത്തിലേറെ ആർ.എസ്​.എസി​​െൻറയും മറ്റു സംഘടനകളുടെയും പ്രവർത്തകരാണ്​ കർണാടകയിൽ നിങ്ങളുടെ കാലയളവിൽ കൊല്ല​െപ്പട്ടതെന്നും ഇതിന്​ സിദ്ധരാമയ്യ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, നവംബർ 10ന്​ ടിപ്പു ജയന്തി ആഘോഷങ്ങൾ നടക്കുന്നതിനാൽ ബി.ജെ.പി യാത്രക്ക്​ കുടക്​ ജില്ലയിൽ പ്രവേശനാനുമതി നൽകിയിട്ടില്ല. ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റുകളായ മടിക്കേരിയും വീരാജ്​പേട്ടയും കുടകിലാണുള്ളത്​. കുടക്​^ മൈസൂരു ലോക്​സഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നതും ബി.ജെ.പിയാണ്​. കഴിഞ്ഞവർഷം ടിപ്പു ജയന്തി ആഘോഷസമയത്ത്​ ഇവിടെ അനിഷ്​ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ്​ പരിവർത്തന യാത്രക്ക്​ ജില്ല കലക്​ടർ ഇത്തവണ അനുമതി നിഷേധിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaAmit Shahtippu jayantimalayalam newsBJPBJP
News Summary - Amit Shah slams Karnataka CM over Tipu Jayanti celebration- India news
Next Story