കശ്മീരിൽ സമാധാനം പുലർന്നെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീരിൽ സമാധാനം പുലർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വകുപ്പ് ഉണ്ടായിട്ടും ഏഴരപ്പതിറ്റാണ്ട് സമാധാനം ഉണ്ടായില്ല. ഇപ്പോൾ വ്യാപാര നിക്ഷേപം കൂടി. വിനോദസഞ്ചാരികളുടെ വരവ് കൂടി. ഹിന്ദുസ്ഥാൻ ടൈംസിെൻറ നേതൃ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
370ാം വകുപ്പ് പുനഃസ്ഥാപിക്കാതെ കശ്മീരിൽ സമാധാനം പുലരില്ലെന്ന ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ നിരീക്ഷണത്തിനെതിരെയായിരുന്നു അമിത് ഷായുടെ പ്രത്യാക്രമണം. 1990ലും 370 ാം വകുപ്പ് ഉണ്ടായിരുന്നു. അന്നും സമാധാനം പുലർന്നില്ല. ഇന്ന് കശ്മീരിൽ ഭരണസ്ഥിരത കൈവന്നു. മാറ്റത്തെ കശ്മീരി ജനത സ്വാഗതം ചെയ്തതായാണ് കരുതുന്നത്. ഈ രാഷ്ട്രീയ ജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികളെല്ലാം പങ്കുകൊള്ളണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

