Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ഹിന്ദി...

മോദിയുടെ ഹിന്ദി പ്രഭാഷണം കോവിഡിനെ ചെറുക്കുന്നതിന്​ സഹായമായെന്ന്​ അമിത്​ ഷാ

text_fields
bookmark_border
മോദിയുടെ ഹിന്ദി പ്രഭാഷണം കോവിഡിനെ ചെറുക്കുന്നതിന്​ സഹായമായെന്ന്​ അമിത്​ ഷാ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം ഹിന്ദിയിൽ രാജ്യത്തെ അഭിസംബോധന ചെയ്​തത്​ കോവിഡിനെ ചെറുക്കുന്നതിന്​ സഹായമായെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ഷാ. കോവിഡ്​ കാലത്ത്​ മോദി 35 തവണയാണ്​ ഹിന്ദിയിൽ രാജ്യ​ത്തെയും മുഖ്യമന്ത്രിമാരേയും ഡോക്ട​ർ, വിദഗ്​ധർ തുടങ്ങിയവരെയും അഭിസംബോധനം ചെയ്​തത്​. കോവിഡിനെതിരായ സന്ദേശം താഴെത്തട്ടിൽ എത്തിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്​റ്റംബർ 14 ഹിന്ദി ദിവസ്​ ആയി ആചരക്കുന്ന ചടങ്ങിലാണ്​ ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്​. അന്താരാഷ്​ട്ര വേദികളിൽ പ്രധാനമന്ത്രി ഹിന്ദിയിലാണ്​ സംസാരിക്കുന്നത്​. നേരത്തെ അന്താരാഷ്​ട്ര വേദികളിൽ ഇന്ത്യൻ നേതാക്കൾ എന്തു സംസാരിച്ചുവെന്ന്​​ രാജ്യത്തുള്ളവർക്ക്​ മനസിലായിരുന്നില്ല. മോദി അത്​ മാറ്റിയെടുത്തു. ഹിന്ദി സംസാരിക്കുന്നത്​ ആശങ്കയായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഹിന്ദി മറ്റു ഇന്ത്യൻ പ്രാദേശിക ഭാഷകളുടെ സുഹൃത്താണെന്നും എല്ലാ ഭാഷകളേയും അഭിവൃദ്ധി​െപ്പടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും​​ അമിത്​ ഷാ പറഞ്ഞു.

ഹിന്ദി ഭാഷക്ക്​ മറ്റു ഭാഷകളുമായി സംഘർഷമില്ല. പുതിയ ദേശീയ വിദ്യഭ്യാസ നയം ഹിന്ദി ഭാഷയെയും പ്രാദേശിക ഭാഷക​ളെയും പ്രോൽസാഹിപ്പിക്കും. എല്ലാ ഇന്ത്യക്കാരും മാതൃഭാഷയോടൊപ്പം ഹിന്ദിയും ഔദ്യോഗിക ഭാഷായായി ഉപയോഗിക്കുമെന്ന്​ പ്രതിജ്ഞയെടുക്കണമെന്ന്​ അമിത്​ ഷാ ആവശ്യപ്പെട്ടു​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahcovid 19
News Summary - Amit Shah says Modi's Hindi speech helped fight covid
Next Story