കോൺഗ്രസ് ജെ.ഡി.എസിന് നൽകിയത് അവസരവാദ വാഗ്ദാനം; ആഞ്ഞടിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: ബി.എസ്. യെദിയൂരപ്പ കർണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്ത് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തെത്തിയതോടെ പ്രതിരോധവുമായി ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള അവസരവാദ വാഗ്ദാനമാണ് കോൺഗ്രസ് ജെ.ഡി.എസിന് നൽകിയതെന്നും അതുവഴി ജനാധിപത്യത്തിന്‍റെ കൊലപാതകമാണ് നടന്നതെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഇത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരുണ്ടാക്കാനുള്ള കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിെൻറ അവകാശവാദം പരിഗണിക്കാതെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവർണർ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുകയായിരുന്നു. സത്യപ്രതിജ്ഞ തടയണെമന്നാവശ്യെപ്പട്ട് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 224 അംഗ നിയമസഭയിൽ 104 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ15 ദിവസത്തെ സമയമാണ് ബി.ജെ.പിക്ക് ഗവർണർ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
