ന്യൂഡൽഹി: ഇഫ്താർ വിരുന്നിെൻറ പേരിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും കേന്ദ്ര മ ന്ത്രിയും എൽ.ജെ.പി തലവനുമായ രാം വിലാസ് പാസ്വാനുമെതിരെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ ്ങിെൻറ പരിഹാസം. പട്നയിൽ നടന്ന ഇഫ്താറിൽ നിതീഷും പാസ്വാനും ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും പരസ്പരം കൈപിടിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ശേഷമാണ് മന്ത്രി ട്വിറ്ററിൽ വർഗീയ ചുവയുള്ള പരാമർശം നടത്തിയത്. ‘സ്വന്തം മതവിശ്വാസവും ആചാരവും ഒഴിവാക്കി എന്തിനാണ് മറ്റുള്ളവരുടേത് പ്രദർശിപ്പിക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്.
ബേഗുസാരായി എം.പി കൂടിയാണ് ഗിരിരാജ് സിങ്. സിങ്ങിനെതിരെ നടപടി വേണമെന്ന് ജനത ദൾ-യു വക്താവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടു.
വിവാദ പ്രസ്താവന നടത്തിയ ഗിരിരാജ് സിങ്ങിനെതിരെ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രംഗത്തുവന്നു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.