Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിതീഷ് കുമാറിന് എൻ.ഡി.എയിലേക്ക് ക്ഷണിച്ച് അമിത് ഷാ
text_fieldsbookmark_border
ബംഗളൂരു: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് എൻ.ഡി.എയിലേക്ക് ഒൗദ്യോഗിക ക്ഷണം. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായാണ് മഹാസഖ്യം വിട്ട നിതീഷിനെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് ക്ഷണിച്ചത്. ‘ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറിനെയും അദ്ദേഹത്തിെൻറ പാർട്ടിയെയും എൻ.ഡി.എ സഖ്യത്തിലേക്ക് ക്ഷണിക്കുന്നുവെന്ന്’ അമിത് ഷാ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച നിതീഷ്കുമാറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറിലെ മഹാസഖ്യത്തിൽ നിന്നും നിതീഷ് പിൻമാറിയ ശേഷം ആദ്യമായാണ് അമിത് ഷായുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story
