പൗരത്വപട്ടിക രാജ്യവ്യാപകമാക്കുമെന്ന് അമിത് ഷാ; ബംഗാളിൽ നടക്കില്ലെന്ന് മമത
text_fieldsന്യൂഡൽഹി: അസമിലേതുപോലെ രാജ്യമൊട്ടുക്കും ദേശീയ പൗരത്വപ്പട്ടിക അഥവാ നാഷനൽ രജി സ്റ്റർ ഒാഫ് സിറ്റിസൺസ് (എൻ.ആർ.സി) തയാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. 19 ലക്ഷത്തിലേറെ പേർ പുറത്തായ അസമിൽ ഇതോടൊപ്പം വീണ ്ടും പുതിയ പൗരത്വപ്പട്ടിക ഉണ്ടാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാകിസ്താൻ, ബം ഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നും വരുന്ന മുസ്ലിംകളല്ലാത്ത അഭയ ാർഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമനിർമാണവുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
അസമിൽ സുപ്രീംകോടതി ഉത്തരവിെൻറയും പ്രത്യേക നിയമത്തിെൻറയും അടിസ്ഥാനത്തിലാണ് പൗരത്വപ്പട്ടിക പ്രക്രിയ നടന്നത്. പട്ടിക ഇനി രാജ്യവ്യാപകമായി നടപ്പാക്കും. സ്വാഭാവികമായി അസമിലും വീണ്ടും പൗരത്വപ്പട്ടിക തയാറാക്കും. എന്നാൽ, ഏതെങ്കിലും മതക്കാർ ഭയപ്പെടേണ്ട കാര്യമില്ലെന്നും, എല്ലാവരെയും ഉൾപ്പെടുത്താൻ വ്യവസ്ഥയുണ്ടെന്നു വീണ്ടും താൻ ഉറപ്പുനൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വപ്പട്ടികയിൽ ഇല്ലാതായ ഇന്ത്യക്കാരായ മുഴുവൻ ആളുകൾക്കും പൗരത്വം നൽകുന്നതിന് നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് രാജ്യത്തെ നിലവിലുള്ള പൗരന്മാരുടെ പട്ടികയാണ് എൻ.ആർ.സി എന്നും അതിന് കീഴിൽ പൗരത്വമുണ്ടാക്കുന്നതിന് വ്യവസ്ഥയിെല്ലന്നും ഷാ മറുപടി പറഞ്ഞു.
എന്നാൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നും മതത്തിെൻറ േപരിലുള്ള പീഡനങ്ങൾ മൂലം വരുന്ന ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യൻ, പാഴ്സി അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് പൗരത്വ നിയമഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് അമിത് ഷാ തുടർന്നു.
അസമിൽ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ 19 ലക്ഷത്തിൽ 11 ലക്ഷത്തിേലറെ ബംഗാളി ഹിന്ദുക്കളാണെന്നും പൗരത്വത്തിനുള്ള രേഖകളുണ്ടായിട്ടും അവർ പുറത്തായെന്നും സുകേന്ദു ശേഖർ റോയ് സഭയിൽ ചൂണ്ടിക്കാട്ടി. എൻ.ആർ.സിയിൽനിന്ന് പേരു വിട്ടുപോയവർ വിദേശി ട്രൈബ്യൂണൽ മുമ്പാകെ പോകാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടതെന്ന് അസമിൽനിന്നുള്ള കോൺഗ്രസ് എം.പി റിപുൻ ബോറ പറഞ്ഞു. എന്നാൽ, നാലുമാസം കഴിഞ്ഞിട്ടും അവർക്ക് അപ്പീൽ സമർപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
അസമിലെ അന്തിമ പൗരത്വപ്പട്ടികയിൽ പേരില്ലാത്തവർക്കെല്ലാം വിദേശി ട്രൈബ്യൂണലിൽ പോകാമെന്ന് അമിത് ഷാ പറഞ്ഞു.
ഒാരോ താലൂക്കിലും ഇതിനായി ട്രൈബ്യൂണലുണ്ടാക്കും. ആവശ്യമുള്ളവർക്ക് അഭിഭാഷകരെ വെക്കാനുള്ള ചെലവും അസം സർക്കാർ നൽകുമെന്ന് അമിത് ഷാ വ്യക്തമാക്കി.
ബംഗാളിലേക്ക് വരേണ്ട -മമത
പശ്ചി ബംഗാളിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. മതത്തിൻെറ പേരിൽ ജനങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. ആരുടെയും പൗരത്വം കവർന്നെടുക്കാൻ ബംഗാളിൽ ആർക്കും കഴിയില്ലെന്നും തൻെറ സർക്കാർ ആളുകളെ വർഗീമായി വിഭജിക്കില്ലെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
