യു.ഡി.എഫ് എം.പിമാരുടെ യോഗത്തിൽ ഇടത് എം.പിമാരെയും ഇരുത്തി അമിത് ഷാ
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ യു.ഡി.എഫ് എം.പിമാർ കന്യാസ്ത്രീ വിഷയത്തിൽ പ്രധാനമന്ത്രിക്ക് അയച്ച കത്ത് തനിക്ക് കൈമാറിയിട്ടുണ്ടെന്നും ചർച്ചക്കായി വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് യു.ഡി.എഫ് എം.പിമാർ ഓഫിസിലേക്ക് വരണമെന്നും ബുധനാഴ്ച എൻ.കെ. പ്രേമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.പിന്നീട്, അത് വൈകീട്ട് നാലു മണിയിലേക്ക് മാറ്റി.
ഇതിനെ തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി, കെ. സുധാകരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ, ഫ്രാൻസിസ് ജോർജ്, അബ്ദുസമദ് സമദാനി, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഹാരിസ് ബീരാൻ, ജെബി മേത്തർ എന്നിവർ അമിത് ഷായുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഇടത് എം.പിമാർ നിവേദനവുമായി എത്തിയത്.
ഇടത് എം.പിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ, ജോസ് കെ. മാണി, കെ. രാധാകൃഷ്ണൻ, പി.പി. സുനീർ, എ.എ. റഹീം, അംറാറാം, ആർ. സച്ചിദാനന്ദൻ എന്നിവരാണ് ഈ നിവേദനത്തിൽ ഒപ്പു വെച്ചിരുന്നത്. ഇടത് എം.പിമാരും വന്നത് ഇതേ വിഷയത്തിലായതിനാൽ യു.ഡി.എഫ് എം.പിമാരുമായുള്ള ചർച്ചയിൽ അവരും ഇരിക്കട്ടെയെന്ന് അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

