Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ ഗൃഹസന്ദർശനം: അമിത്​ ഷാ മാധുരി ദീക്ഷിതുമായി കൂടികാഴ്​ച നടത്തി

text_fields
bookmark_border
ബി.ജെ.പിയുടെ ഗൃഹസന്ദർശനം: അമിത്​ ഷാ മാധുരി ദീക്ഷിതുമായി കൂടികാഴ്​ച നടത്തി
cancel

മുംബൈ: നരേന്ദ്രമോദി സർക്കാറി​​​െൻറ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി പാർട്ടി ദേശീയ പ്രസിഡൻറ്​ അമിത്​ ഷാ ബോളിവുഡ്​ നടി മാധൂരിദീക്ഷിതുമായി കൂടികാഴ്​ച നടത്തി. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിനൊപ്പം സബർബൻ മുംബൈയിലെ മാധൂരി ദീക്ഷിതി​​​​െൻറ വസതിയിലെത്തിയാണ്​ അമിത്​ ഷാ കൂടികാഴ്​ച നടത്തിയത്​.

ഏകദേശം 40 മിനിട്ട്​ നീണ്ടു നിന്ന കൂടികാഴ്​ചയിൽ നരേന്ദ്ര മോദി സർക്കാറി​​​െൻറ നേട്ടങ്ങൾ വിശദീകരിക്കുന്ന ബുക്ക്​ലെറ്റ്​ അമിത്​ ഷാ മാധൂരി ദീക്ഷിത്തിന്​ കൈമാറി. മാധൂരി ദീക്ഷിതുമായുള്ള കൂടികാഴ്​ചയിൽ മോദി സർക്കാർ നാല്​ വർഷം കൊണ്ട്​ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചർച്ചയായെന്ന്​ അമിത്​ ഷാ ട്വിറ്ററിൽ കുറിച്ചു. 

ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ഗായിക ലതാമ​േങ്കഷ്​കർ, വ്യവസായി രത്തൻ ടാറ്റ എന്നിവരുമായും അമിത്​ ഷാ കൂടികാഴ്​ച നടത്തുന്നുണ്ട്​. രാജ്യത്താകമാനം 4,000 ബി.ജെ.പി പ്രവർത്തകർ ലക്ഷകണക്കിന്​ വീടുകളിലെത്തി നരേന്ദ്രമോദി സർക്കാറി​​​െൻറ നേട്ടങ്ങൾ വിശദീകരിക്കുന്ന രീതിയിലാണ്​ ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടി.

Show Full Article
TAGS:amith sha Madhuri Dixit bjp india news malayalam news 
News Summary - Amit Shah meets Madhuri Dixit as part of BJP’s outreach programme, highlights Centre’s achievements-India news
Next Story