Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പിൽ പിന്തുണ...

തെരഞ്ഞെടുപ്പിൽ പിന്തുണ തേടി അമിത് ​ഷാ രാംദേവിനെ കണ്ടു

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ പിന്തുണ തേടി അമിത് ​ഷാ രാംദേവിനെ കണ്ടു
cancel

ന്യൂഡൽഹി: 2019ൽ നടക്കുന്ന ​തെരഞ്ഞെടുപ്പിൽ പാർട്ടിക്ക്​ പിന്തുണ തേടി ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ, യോഗ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്​ച നടത്തി. പിന്തുണക്ക്​ ബന്ധപ്പെടുകയെന്ന കാമ്പയി​​​​​െൻറ ഭാഗമായായിരുന്നു​ കൂടിക്കാഴ്​ച്ച.

താൻ അദ്ദേഹത്തി​​​​​െൻറ പിന്തുണക്കായാണ്​ എത്തിയത്​. തനിക്കു പറയാനുളതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. തങ്ങളുടെ പ്രവർത്തനം സംബന്ധിച്ച വിവരം അദ്ദേഹത്തിനു നൽകി. ബാബാ രാംദേവി​​​​​െൻറ സഹായം ലഭിച്ചാൽ തങ്ങൾക്ക്​ അദ്ദേഹത്തി​​​​​െൻറ കോടിക്കണക്കിന്​ അനുയായികളിലേക്ക്​ എത്താനാവുമെന്നും അമിത്​ ഷാ പറഞ്ഞു. 

ബി.ജെ.പിയെ നേരത്തേ പിന്തുണച്ചിരുന്ന 50 വ്യക്തത്വങ്ങളെ നേരിൽ കണ്ട്​ പിന്തുണ തേടാൻ ആസൂത്രണം ചെയ്​തിട്ടുണ്ട്​. മുൻ കരസേന മേധാവി ദൽബീർ സുഹാഗ്​, ഭരണഘടന വിദഗ്​ധൻ സുഭാഷ്​ കശ്യപ്​, മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം കപിൽദേവ്​ എന്നിവരുമായും കൂടിക്കാഴ്​ച നടത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdevamit shamalayalam news
News Summary - Amit Shah Meets Baba Ramdev, Seeks Support For Election-india news
Next Story